'അത്തരക്കാരനായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല', ഹേര ഫേരി വിവാദത്തില്‍ മറുപടിയുമായി പ്രിയദര്‍ശന്‍

'അത്തരക്കാരനായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല', ഹേര ഫേരി വിവാദത്തില്‍ മറുപടിയുമായി പ്രിയദര്‍ശന്‍

ബോളിവുഡ് ചിത്രം ഹേര ഫേരിയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ഫിറോസ് നദിയാവാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. അക്ഷയ് കുമാര്‍, പര്‍വേഷ് റാവല്‍, സുനില്‍ ഷെട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഹേര ഫേരി മലയാള ചിത്രം റാം ജി റാവു സ്പീക്കിങ്ങിന്റെ റീമേക്കായിരുന്നു. സിനിമയുടെ രണ്ടാം ഭാഹം ഫിര്‍ ഹേര ഫേരി ഒരുക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നായിരുന്നു കഴിഞ്ഞ മാസം ഒരു പരിപാടിക്കിടെ പ്രിയദര്‍ശന്‍ പറഞ്ഞത്. ചിത്രത്തിന് മൂന്നാം ഭാഗം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി നിര്‍മ്മാതാവ് ഫിറോസ് നദിയാവാല രംഗത്തെത്തി.

ആദ്യഭാഗത്തിന്റെ ചിത്രീകരണം പ്രിയദര്‍ശന്‍ പാതിവഴിയില്‍ ഇട്ടിട്ട് പോയെന്നും, രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും നദിയാവാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. തനിക്ക് ആരോടും വിരോധമില്ലെന്നും, 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നതെന്തിനാണെന്ന് അറിയില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

'അത്തരക്കാരനായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല', ഹേര ഫേരി വിവാദത്തില്‍ മറുപടിയുമായി പ്രിയദര്‍ശന്‍
മമ്മൂട്ടി-പാർവതി ചിത്രം പുഴു ഇന്ന് മുതൽ, മമ്മൂട്ടി ഇത് വരെ ചെയ്യാത്ത റോൾ

'ആ സിനിമയ്ക്ക് ശേഷം ഞാന്‍ സിനിമകള്‍ ചെയ്തു. എന്റെ കരിയറിലെ 95ാം സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. എനിക്ക് അത്തരം സ്വഭാവമായിരുന്നുവെങ്കില്‍ ഞാന്‍ ഈ മേഖലയില്‍ ഉണ്ടാകുമായിരുന്നില്ല. ഞാന്‍ ഒരു സൗത്ത് ഇന്ത്യന്‍ സംവിധായകനാണ്. എനിക്ക് ബോളിവുഡില്‍ ഒരു സ്വാധീനവുമില്ല.' അക്ഷയ് കുമാര്‍ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം താന്‍ പിന്നീടും ചിത്രങ്ങള്‍ ചെയ്തുവെന്നും താരങ്ങളെ സ്വാധീനിച്ചുവെന്ന ആരോപണത്തിന് മറുപടിയായി പ്രിയദര്‍ശന്‍ പറഞ്ഞു.

'അത്തരക്കാരനായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല', ഹേര ഫേരി വിവാദത്തില്‍ മറുപടിയുമായി പ്രിയദര്‍ശന്‍
ട്വല്‍ത് മാന്‍ ഇന്ന് തുടങ്ങുന്നു, ബ്രോ ഡാഡിക്ക് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം

ഇത് ഫ്രെയിം ബൈ ഫ്രെയിം നിര്‍മ്മിച്ച സിനിമയാണ്, പിന്നെങ്ങനെയാണ് ഒരു ഡിപ്രസിങ് വേര്‍ഷനാണ് നിര്‍മ്മിച്ചതെന്ന് ഒരാള്‍ക്ക് ആരോപിക്കാന്‍ പറ്റുകയെന്നും സംവിധായകന്‍ ചോദിച്ചു. ഒറിജിനല്‍ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ടാണ് ഹിന്ദി റീമേക്ക് ചെയ്തത്. താന്‍ ആരെകുറിച്ചും ഒന്നും പറഞ്ഞിട്ടില്ലെന്നും, ചിത്രത്തിന്റെ മൂന്നാം ഭാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.