ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രം ഹംഗാമ 2 ; എഴുപത് ലക്ഷത്തോളം കാഴ്ചക്കാർ

ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട  ചിത്രം ഹംഗാമ 2 ;  എഴുപത് ലക്ഷത്തോളം കാഴ്ചക്കാർ

ഒടിടിയിൽ തരംഗമായി പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ 2 . ജൂലൈ 26 മുതൽ ആഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിലായി രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിലൂടെ കണ്ട സിനിമയുടെ പട്ടികയിൽ ഹംഗാമ 2 ഒന്നാം സ്ഥാനത്ത്. മീഡിയ കൺസൾട്ടിങ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ പട്ടിക തയ്യാറാക്കിയത്.

എഴുപത് ലക്ഷത്തോളം ആളുകളാണ് ഡിസ്‌നി ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ സിനിമ കണ്ടത്. അൻപത് ലക്ഷം കാണികളുമായി  ആമസോൺ പ്രൈം വിഡിയോ ഷോ ആയ ഹോസ്റ്റൽ ഡെയ്സ് സീസൺ 2വാണ്‌ രണ്ടാം സ്ഥാനത്ത്. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത മിമിയാണ് മൂന്നാമത് എത്തിയിരിക്കുന്നത്. ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത സിറ്റി ഓഫ് ഡ്രീംസ് എസ് 2, ആമസോൺ പ്രൈം വിഡിയോ റിലീസ് ചെയ്ത രാകേഷ് ഓംപ്രകാശ് ചിത്രം തൂഫാൻ എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങൾ നേടിയത്.

ഏഴ് വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്ത ഹംഗാമ 2 മലയാള സിനിമയായ മിന്നാരത്തിന്റെ റീമേക്കാണ്. 30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത്. പരേഷ് റാവല്‍, ശില്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
The Cue
www.thecue.in