രാജൂന്റെ തോളും ചെരിഞ്ഞു...!!, ബ്രോ ഡാഡി ലൊക്കേഷന്‍ ചിത്രവുമായി പൃഥ്വിരാജ്‌

രാജൂന്റെ തോളും ചെരിഞ്ഞു...!!, ബ്രോ ഡാഡി ലൊക്കേഷന്‍ ചിത്രവുമായി പൃഥ്വിരാജ്‌

ഹൈദരാബാദില്‍ ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരന്‍. സെറ്റില്‍ നിര്‍ദേശം നല്‍കുന്ന ഫോട്ടോയാണ് പൃഥ്വി പങ്കുവച്ചത്. രാജൂന്റെ തോളും ചെരിഞ്ഞു എന്നാണ് മിഥുന്‍ മാനുവല്‍ തോമസ്.

ലൂസിഫര്‍ ചിത്രീകരണത്തിനിടെ ഒരു സീനില്‍ റീടേക്ക് വേണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടത് ലാലേട്ടന്‍ തോള്‍ ചെരിച്ചില്ല എന്ന് പറഞ്ഞാണെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്റെ സ്വതസിദ്ധമായ തോള്‍ ചെരിഞ്ഞ നടപ്പ് പൃഥ്വിയിലേക്ക് പകര്‍ന്നുവെന്ന ട്രോളാണ് മിഥുന്റെ കമന്റിലെ ഉള്ളടക്കം.

പൃഥ്വിക്കും തോള്‍ ചെരിഞ്ഞോയെന്ന് മിഥുന്‍ മാനുവല്‍, ബ്രോ ഡാഡി പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ട്വല്‍ത് മാനിലേക്ക്

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള നായക കഥാപാത്രമാകുന്ന ചിത്രമാണ് ബ്രോ ഡാഡി. ഫണ്‍ ഡ്രാമയാണ് ചിത്രം. മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.

ശ്രീജിത്-ബിബിന്‍ കൂട്ടുകെട്ടാണ് തിരക്കഥ.

Related Stories

No stories found.
The Cue
www.thecue.in