വ്യാജമരണവാര്‍ത്തയുടെ പുതിയ ഇരയായി ജനാര്‍ദ്ദനന്‍, സിനിമയില്‍ നിന്നടക്കം വിളിച്ചുചോദിച്ചെന്ന് പ്രതികരണം

വ്യാജമരണവാര്‍ത്തയുടെ പുതിയ ഇരയായി ജനാര്‍ദ്ദനന്‍, സിനിമയില്‍ നിന്നടക്കം വിളിച്ചുചോദിച്ചെന്ന് പ്രതികരണം

താൻ മരണപ്പെട്ടെന്ന വ്യാജവാർത്തയോട് പ്രതികരിച്ച് നടൻ ജനാര്‍ദ്ദനന്‍. താൻ പൂർണ്ണ ആരോഗ്യവാനാണെന്നും സത്യമറിയുവാനായി സിനിമ മേഖലയിൽ നിന്നുള്ള പലരും തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്‍ദ്ദനന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സൈബർ ഭ്രാന്തന്മാർ കാണിക്കുന്ന പ്രവർത്തികളോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിൽ ജനാര്‍ദ്ദനന്‍ മരിച്ചതായുള്ള വ്യാജ വാർത്ത പ്രചരിച്ചത്.

സിനിമ താരങ്ങൾ മരിച്ചതായുള്ള വ്യാജ വാർത്തകൾ നേരത്തെയും പ്രചരിച്ചിട്ടുണ്ട്. താൻ മരിച്ചതായുള്ള വ്യാജ വാർത്തയ്‌ക്കെതിരെ നടൻ സിദ്ധാർഥും സമീപ കാലത്തതായി രംഗത്ത് എത്തിയിരുന്നു. ചെറു പ്രായത്തിൽ മരണപ്പെട്ട പത്ത് തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിലായിരുന്നു സിദ്ധാർഥിന്റെ പേരും ഒരു യൂട്യൂബ് വീഡിയോയിൽ ഉൾപ്പെട്ടത്. വ്യാജ വാർത്തയ്‌ക്കെതിരെ താരം രംഗത്ത് വന്നിരുന്നു.

നടൻ മുകേഷ് ഖന്നയും മരിച്ചതായുള്ള വ്യാജ വാർത്ത പ്രചരിച്ചിരുന്നു. കൊറോണ ബാധിച്ചു മരിച്ചെന്നായിരുന്നു വാർത്ത. എന്നാൽ തനിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ മുകേഷ് ഖന്ന പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in