ധൈര്യമാണ് അവന്റെ ആയുധം; ധനുഷ്- കാർത്തിക്ക് നരേൻ ചിത്രം മാരൻ; ഫസ്റ്റ് ലുക് പുറത്ത്

ധൈര്യമാണ് അവന്റെ ആയുധം; ധനുഷ്- കാർത്തിക്ക്  നരേൻ ചിത്രം മാരൻ; ഫസ്റ്റ് ലുക് പുറത്ത്

ധനുഷും കാര്‍ത്തിക് നരേനും ആദ്യമായി ഒന്നിക്കുന്ന സിനിമയ്ക്ക് മാരൻ എന്ന് പേരിട്ടു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കളായ സത്യ ജ്യോതി ഫിലിംസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ധനുഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തത്. ചിതറി കിടക്കുന്ന കണ്ണാടി ചില്ലുകൾക്കിടയിൽ ഒരാളെ കമഴ്ത്തി കിടത്തി അയാളുടെ തലയിൽ കൈവെച്ചുകൊണ്ടു ദേഷ്യത്തോടെ നോക്കുന്ന ധനുഷാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ധൈര്യമാണ് അവന്റെ ആയുധമെന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് സംവിധായകൻ കാർത്തിക്ക് നരേൻ ഫസ്റ്റ് ലുക് ഷെയർ ചെയ്തത്.

വരത്തൻ, വൈറസ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ ഷറഫും സുഹാസുമാണ് മാരന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ധനുഷിന്റെ നാല്പത്തി മൂന്നാമത്തെ ചിത്രമാണ് മാരൻ. ധ്രുവങ്ങൾ പതിനാറ്, മാഫിയ ചാപ്റ്റർ വൺ, നരഗാസുരൻ എന്നീ സിനിമകൾക്ക് ശേഷം കാർത്തിക്ക് നരേൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മാരൻ. ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മാളവിക മേനോനാണ് നായിക.

കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്ദിരമാണ് അവസാനമായി റിലീസ് ചെയ്ത ധനുഷ് ചിത്രം. ഹോളിവുഡ് ചിത്രം ദി ഗ്രേ മാൻ, സെൽവരാഘവൻ ചിത്രം നാനെ വരുവേൻ, ആയിരത്തിൽ ഒരുവൻ 2 തുടങ്ങിയ ചിത്രങ്ങളും ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Related Stories

No stories found.