ബ്രോ ഡാഡി കേരളത്തിലേക്ക്, ട്വിൽത് മാൻ  ഇടുക്കിയില്‍ തന്നെ; ഷൂട്ടിംഗ് തിരിച്ചെത്തുന്നു

ബ്രോ ഡാഡി കേരളത്തിലേക്ക്, ട്വിൽത് മാൻ ഇടുക്കിയില്‍ തന്നെ; ഷൂട്ടിംഗ് തിരിച്ചെത്തുന്നു

സിനിമാ ചിത്രീകരണത്തിന് സർക്കാർ ഇളവ് അനുവദിച്ചതോടെ തെലങ്കാനയിൽ ഷൂട്ടിംഗ് തുടങ്ങിയ മോഹൻലാൽ പ്രിഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം കേരളത്തിലേക്ക് മാറ്റുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തിലെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ഷൂട്ടിംഗ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് മോഹൻലാൽ ജീത്തുജോസഫ് ചിത്രം ട്വിൽത് മാൻ അന്യ സംസ്ഥാനത്തേയ്‌ക്ക്‌ മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരം ഇടുക്കിയിൽ തന്നെ ഷൂട്ട് ചെയ്യാനാണ് തീരുമാനം.

നിലവിൽ ബ്രോ ഡാഡിയ്ക്കായി തെലുങ്കാനയിൽ സെറ്റ് നിർമ്മിച്ചിട്ടുണ്ടെന്നും ആ ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയ മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും, സിനിമ സാംസകാരിക മന്ത്രിയ്ക്കും ആന്റണി പെരുമ്പാവൂർ നന്ദി പറഞ്ഞു.

ബ്രോ ഡാഡിക്ക് മുൻപേ ട്വൽത് മാന്റെ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഷൂട്ടിംഗ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ട്വൽത് മാന്റെ ചിത്രീകരണം മാറ്റിവെക്കുകയായിരുന്നു. ഇടുക്കിയിലെ ഒരു പ്രത്യേക പ്രദേശത്ത് നടക്കുന്ന സംഭവമാണ് ട്വൽത് മാനിൽ അവതരിപ്പിക്കുന്നത്. അതിനാൽ ഷൂട്ടിംഗ് കേരളത്തിൽ തന്നെ നടത്തേണ്ട സാഹചര്യമുണ്ടായതോടെയാണ് ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആദ്യം തുടങ്ങിയത്. ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നത്.

No stories found.
The Cue
www.thecue.in