നമ്മുടെ ചരിത്രത്തിന്റെയും ശക്തിയുടെയും അടയാളം; സൂര്യ വെട്രിമാരന്‍ ചിത്രം വാടിവാസല്‍ ഫസ്റ്റ് ലുക്

നമ്മുടെ ചരിത്രത്തിന്റെയും ശക്തിയുടെയും അടയാളം; സൂര്യ വെട്രിമാരന്‍ ചിത്രം വാടിവാസല്‍ ഫസ്റ്റ് ലുക്

ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി സൂര്യ വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വാടിവാസല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. നമ്മുടെ ചരിത്രത്തിന്റെയും ശക്തിയുടെയും അടയാളം എന്ന തലവാചകത്തിൽ കാളയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന പ്രശസ്ത കൃതിയാണ് അതേ പേരില്‍ സിനിമയാക്കുന്നത്.

A symbol that signifies our History and Bravery. Here is the Title look of #VaadiVaasal Suriya Sivakumar Vetri Maaran G.V.Prakash Kumar #VaadiVaasalTitleLook

Posted by Vetri Maaran on Friday, July 16, 2021

ജെല്ലിക്കെട്ട് കളത്തിലേക്ക് കാളക്കൂറ്റനെ ഇറക്കുന്ന ഇടുങ്ങിയ വഴിയെയാണ് വാടിവാസല്‍ എന്ന് വിളിക്കുന്നത്. അച്ഛനെ കൊലപ്പെടുത്തിയ ജെല്ലിക്കെട്ട് കാളയെ തോല്‍പ്പിക്കാനുള്ള പ്രതികാരമാണ് വാടിവാസല്‍ എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൂര്യ അച്ഛനായും മകനായും ഡബിള്‍ റോളിലെത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അമ്പുലി, പിച്ചി എന്നീ കഥാപാത്രങ്ങളായാണ് സൂര്യ സിനിമയിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

കലൈപുലി എസ് താണു വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വാടിവാസല്‍ സൂര്യയുടെ നാല്‍പ്പതാമത്തെ ചിത്രമാണ്. ജിവി പ്രകാശാണ് സംഗീതം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ ട്വിറ്ററില്‍ ട്രെന്റിങ്ങായിരിക്കുകയാണ്.

No stories found.
The Cue
www.thecue.in