ഏതെങ്കിലും ജൂനിയർ ആർട്ടിസ്റ്റിനെ വിളിക്ക്, ഷോ തുടങ്ങാം; നിവിൻ പോളി-രതീഷ് പൊതുവാൾ ചിത്രം കനകം കാമിനി കലഹം ടീസർ

ഏതെങ്കിലും ജൂനിയർ ആർട്ടിസ്റ്റിനെ വിളിക്ക്, ഷോ തുടങ്ങാം; നിവിൻ പോളി-രതീഷ് പൊതുവാൾ ചിത്രം കനകം കാമിനി കലഹം  ടീസർ

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം 'കനകം കാമിനി കലഹ'ത്തിന്റെ ടീസർ റിലീസായി. അബ്‌സെർഡ് ഹ്യൂമറാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാവുന്നു.

വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പിൽ ഒരു നിശ്ചലദൃശ്യം പോലെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ് ടീസറിൽ അവതരിപ്പിക്കുന്നത് . നിവിൻ പോളിയും ഗ്രെയ്‌സ് ആന്റണിയും വിനയ് ഫോർട്ടും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് എത്തിയിരിക്കുന്നത്.

'രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമറും, ആക്ഷേപഹാസ്യവും ചേര്‍ന്ന ഫാമിലി സാറ്റയറാകും ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് അനുയോജ്യനായതുകൊണ്ടാണ് നിവിന്‍ പോളിയെ നായകനാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല അദ്ദേഹം ഇത്തരത്തില്‍ ഒരു കഥാപാത്രം ചെയ്തിട്ട് കുറച്ച് കാലമായെന്ന് രതീഷ് പൊതുവാൾ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നിവിൻ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്ന സിനിമ പോളി ജൂനിയർ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. കോസ്റ്റ്യൂംസ് മെൽവി.ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി. മേനോൻ. പരസ്യകല ഓൾഡ് മോങ്ക്സ്

No stories found.
The Cue
www.thecue.in