മഹേഷ് നാരായണന്റെ പെർഫെക്റ്റ് ഹാട്രിക്; ഫഫയുടെ ഗംഭീര പ്രകടനം, ട്രെൻഡിങ് ആയി മാലിക്

മഹേഷ് നാരായണന്റെ പെർഫെക്റ്റ് ഹാട്രിക്; ഫഫയുടെ ഗംഭീര പ്രകടനം, ട്രെൻഡിങ് ആയി മാലിക്

മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ മാലിക് സിനിമയ്ക്ക് മികച്ച പ്രതികരണം. സിനിമ ഇതിനോടകം ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിൽ എത്തിയിട്ടുണ്ട്. പെർഫെക്റ്റ് ഹാട്രിക് ഫ്രം മഹേഷ് നാരായണൻ, ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം, സിനിമയുടെ പ്രൊഡക്ഷൻ നിലവാരം, നിമിഷ സജയന്റേയും, ദിലീഷ് പോത്തന്റെയും, വിനയ് ഫോർട്ടിന്റെയും പ്രകടനം എന്നിവയെ കുറിച്ചാണ് ട്വിറ്ററിൽ അഭിനന്ദന പ്രവാഹം.

പന്ത്രണ്ട് മിനിറ്റ് നീണ്ട് നിൽക്കുന്ന സിനിമയുടെ ആരംഭത്തിലെ ഷോട്ടിനെക്കുറിച്ച് എടുത്ത്പറഞ്ഞ് ഛായാഗ്രാഹകൻ സാനു വർഗീസിനെയും അഭിനന്ദനച്ചിട്ടുണ്ട്. സംഗീതം ചെയ്ത സുഷിൻ ശ്യാമിനും കിട്ടി സിനിമാ പ്രേമികളുടെ കൈയ്യടി.

റമദപ്പള്ളി പരിസരത്തെ തീരദേശ മേഖലയിൽ ജീവിക്കുന്ന സുലൈമാന്റേയും അയാളെ ആശ്രയിച്ച് ജീവിക്കുന്ന തുറക്കാരുടെയും ജീവിതമാണ് മാലിക്കിൽ അവതരിപ്പിക്കുന്നത്. പോലീസും സർക്കാരുമായുള്ള ഗുഡാലോചനയുടെ ഫലമായി തീരദേശവാസികൾക്കിടയിൽ സാമുദായിക കലാപമുണ്ടാക്കുന്നതാണ് സിനിമയുടെ പ്രമേയം. സിനിമ ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

No stories found.
The Cue
www.thecue.in