ധനുഷിനെ വെല്ലുമോ വെങ്കടേഷിന്റെ നരപ്പ, അസുരന്‍ റീമേക്ക് ട്രെയ്‌ലർ

ധനുഷിനെ വെല്ലുമോ വെങ്കടേഷിന്റെ നരപ്പ, അസുരന്‍ റീമേക്ക് ട്രെയ്‌ലർ

തമിഴകത്ത് മികച്ച വിജയം നേടിയ ധനുഷ് വെട്രിമാരൻ ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ട്രെയ്‌ലർ പുറത്ത്. ചിത്രം ജൂലായ് ഇരുപതിന്‌ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. വെങ്കടേഷ് നായകനാകുന്ന ചിത്രം ശ്രീകാന്ത് അഡലയാണ് സംവിധാനം ചെയ്യുന്നത്.

പ്രിയാമണിയാണ് മഞ്ജുവാരിയർ അവതരിപ്പിച്ച പച്ചൈയമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരപ്പയിൽ സുന്ദരമ്മ എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമായിരുന്നു അസുരന്‍. ധനുഷിന് മികച്ച നടനുള്ള ദേശിയ അവാർഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു അസുരൻ. നരപ്പൻ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുമ്പോൾ വെങ്കിടേഷിന്റെയും ധനുഷിന്റേയും പ്രകടനം തമ്മിൽ താരതമ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.

No stories found.
The Cue
www.thecue.in