നമ്മളെത്തിയ പവിഴദ്വീപ്, ലക്ഷദ്വീപിന്റെ ഉള്ളറിഞ്ഞ് സുലൈമാന്റെ വിവാഹഗാനം; മാലിക് സോംഗ് വീഡിയോ

നമ്മളെത്തിയ പവിഴദ്വീപ്, ലക്ഷദ്വീപിന്റെ ഉള്ളറിഞ്ഞ് സുലൈമാന്റെ വിവാഹഗാനം; മാലിക് സോംഗ് വീഡിയോ

ലക്ഷദ്വീപിന്റെ മനോഹാരിത പകർത്തി മാലിക്കിലെ വീഡിയോ ഗാനം. ‘തീരമേ’ എന്ന് തുടങ്ങുന്ന പാട്ടിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന സുലൈമാന്റെ വിവാഹമാണ് അവതരിപ്പിക്കുന്നത്. കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നാണ് ഗാനം ആലപിച്ചത്. ലക്ഷദ്വീപിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന സുലൈമാൻ എന്ന കഥാപാത്രത്തിന്റെ പ്രണയ നിമിഷങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം ആണ് ഈണം നൽകിയിരിക്കുന്നത്. ഇതിനോടകം ഗാനം മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. പാട്ടിന്റെ ലിറിക്കൽ വിഡിയോയും ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്തും ലക്ഷദ്വീപിലുമായാണ് മാലിക് ചിത്രീകരിച്ചത്.

ആറേക്കറിലെ സെറ്റിനുള്ളിലായിരുന്നു മാലിക് സിനിമയുടെ എഴുപത് ശതമാനവും ഷൂട്ട് ചെയ്തതെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സിനിമയ്ക്ക് വേണ്ടി ഫിക്ഷണലായ ഒരു ലാൻഡ് ഉണ്ടാക്കിയെടുക്കുകയായിരുന്നു. സിനിമയുടെ ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ തൊണ്ണൂറ് ശതമാനവും വിഎഫ്ക്സ് ഉപയോഗിച്ചിട്ടുണ്ടെന്നും യാഥാർഥ്യവുമായി ചേർന്ന് പോകുന്നതിനാൽ പ്രേക്ഷകർക്ക് വിഎഫ്ക്സിന്റെ ഇടപെടൽ മനസ്സിലാക്കുവാൻ സാധ്യതയില്ലെന്നും മഹേഷ് നാരായണൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജൂലായ് പതിനഞ്ചിന് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

No stories found.
The Cue
www.thecue.in