വെറും റീൽ ഹീറോയാകരുത്; നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

വെറും റീൽ ഹീറോയാകരുത്; നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

തമിഴ് നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ആഡംബര കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള താരത്തിന്റെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വിജയ്ക്ക് നേരെ കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചു.

ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്സിന്റെ ഗോസ്റ്റ് സീരിസിൽപ്പെട്ട കാർ ഇറക്കുമതി ചെയ്തിരുന്നു. ഒമ്പത് കോടിയോളം രൂപ മുതൽ മുടക്കുള്ള കാറിന് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഈ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈ കോടതി താരത്തിനെതിരെ പിഴ ചുമത്തിയത്.

സിനിമയിലെ സൂപ്പർ താരങ്ങൾ ജീവിതത്തിൽ വെറും റീൽ ഹീറോയാകരുതെന്നും സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പിഴയായ ഒരു ലക്ഷം രൂപം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

No stories found.
The Cue
www.thecue.in