ഹര്‍ഹാന്‍ അക്തറിന്റെ തൂഫാന്‍ നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍; ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് വിദ്വേഷ പ്രചരണം

ഹര്‍ഹാന്‍ അക്തറിന്റെ തൂഫാന്‍ നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍; ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് വിദ്വേഷ പ്രചരണം

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍ നായകനാകുന്ന തൂഫാന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ ക്യാമ്പയിന്‍. തൂഫാന്‍ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ഹിന്ദുത്വ അനുകൂലികളുടെ ക്യാമ്പയിന്‍.

ട്വിറ്ററിലുള്‍പ്പെടെ ചിത്രത്തിനെതിരെ വലിയ വിദ്വേഷ പ്രചരണങ്ങളാണ് നടക്കുന്നത്. തൂഫാന്‍ വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ നിരോധനം ആവശ്യപ്പെട്ടുള്ള ക്യാമ്പയിനും വിദ്വേഷ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.

ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേശീയ ബോക്‌സര്‍ താരം അസീസ് അലിയുടെ കഥയാണ് പറയുന്നത്. അസീസ് അലിയായി ഹര്‍ഫാനും ഡോ. പൂജാ ഷായായി മൃണാല്‍ താക്കുറുമാണ് വേഷമിടുന്നത്.

No stories found.
The Cue
www.thecue.in