മണിരത്നത്തിന്റെ 'നവരസ'; നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ആഗസ്റ്റ് ആറിന് റിലീസ്; ഒൻപത് ഭാവങ്ങൾ അവതരിപ്പിച്ച് ടീസർ

മണിരത്നത്തിന്റെ 'നവരസ';  നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ആഗസ്റ്റ് ആറിന് റിലീസ്; ഒൻപത് ഭാവങ്ങൾ അവതരിപ്പിച്ച് ടീസർ

ഒൻപത് ഭാവങ്ങളെ അടിസ്ഥാനമാക്കി ഒൻപത് പ്രമുഖ സംവിധായകർ ഒരുക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി നവരസ ഓഗസ്റ്റ് ആറിന് പ്രീമിയർ ചെയ്യും. ആന്തോളജിയിലെ പ്രധാന അഭിനേതാക്കൾ അണിനിരന്നുക്കൊണ്ട് ഒൻപത് ഭാവങ്ങളെ അവതരിപ്പിക്കുന്ന ടീസറിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശസ്‌ത സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് നവരസ നിർമ്മിക്കുന്നത്. ഒൻപത് ഹ്രസ്വചിത്രങ്ങളാണ് നവരസയിലുള്ളത്. ഗൗതം വാസുദേവ മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്‍ റാം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് സംവിധായകര്‍.

അരവിന്ദ് സ്വാമി, സൂര്യ, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, രേവതി, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, രമേഷ് തിലക്, സനന്ത്, ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍എന്നിവരാണ് ഒമ്പത് സിനിമകളിലായി പ്രധാന താരങ്ങളായി എത്തുക. പി സി ശ്രീറാം സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, സുജിത് സാരംഗ്, വി, ബാബു എന്നിവരാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകര്‍, മദന്‍ കാര്‍ക്കി, സോമീതരന്‍ എന്നിവരാണ് തിരക്കഥ. ഏ ആര്‍ റഹ്മാന്‍, ഇമന്‍, ജിബ്രാന്‍, അരുല്‍ദേവ്, കാര്‍ത്തിക്, രോണ്‍തന്‍ യോഹന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം.

പ്രതിഫലം വാങ്ങാതെയാണ് ആന്തോളജിയില്‍ മുന്‍നിര താരങ്ങളും സംവിധായകരും സഹകരിക്കുന്നത്. കൊവിഡ് മൂലം തൊഴില്‍ നഷ്ടവും ദുരിതവും അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കായി ആന്തോളജിയില്‍ നിന്നുള്ള വരുമാനം നീക്കിവയ്ക്കാനാണ് നിര്‍മ്മാതാവ് മണിരത്‌നം തീരുമാനിച്ചിരിക്കുന്നത്. നവരസയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും സഹകരിക്കുന്നത് സൗജന്യമാണെന്ന് നെറ്റ്ഫ്ലിക്‌സും വ്യക്തമാക്കി.

നവരസയിലെ സിനിമകള്‍

'ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്'- ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയും , പ്രയാഗ മാർട്ടിനുമാണ് താരങ്ങൾ

തുനിന്ത പിന്‍(കറേജ്) എന്ന ചിത്രമൊരുക്കുന്നത് കെ.എം.സര്‍ജുന്‍ ആണ്. അഥര്‍വ, അഞജലി, കിഷോര്‍ എന്നിവരാണ് താരങ്ങള്‍.

രൗദിരം എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി സംവിധായകനാകുന്നു ഋതിക, ശ്രീറാം, രമേഷ് തിലക് എന്നിവരാണ് താരങ്ങള്‍.

എതിരി എന്ന ചിത്രം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യും. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ എന്നിവരാണ് അഭിനേതാക്കള്‍.

സമ്മര്‍ ഓഫ് 92 ഒരുക്കുന്നത് പ്രിയദര്‍ശനാണ്. യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നിവരാണ് താരങ്ങള്‍.

കാര്‍ത്തിക് സുബ്ബരാജ് പീസ് എന്ന പേരിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത് എന്നിവരാണ് താരങ്ങള്‍.

വസന്ത് 'പായസം' എന്ന ചിത്രമൊരുക്കും. ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍ എന്നിവരാണ് അഭിനേതാക്കള്‍.

ഇന്‍മെ എന്ന ചിത്രം രതിന്ദ്രന്‍ പ്രസാദ് സംവിധാനം. സിദ്ധാര്‍ത്ഥും പാര്‍വതിയുമാണ് താരങ്ങള്‍.

പ്രൊജക്ട് അഗ്നിയാണ് കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം. അരവിന്ദ് സ്വാമിയും പ്രസന്നയും പൂര്‍ണയുമാണ് താരങ്ങള്‍

Related Stories

No stories found.
logo
The Cue
www.thecue.in