തീയറ്റർ ഹാള്‍ ഗ്യാങ്സ്റ്റേഴ്സിനാല്‍ നിറയുമ്പോള്‍ മാത്രമേ മോണ്‍സ്റ്റര്‍ അവിടേക്ക് എത്തൂ; 'കെജിഎഫ് 2' റിലീസിനെക്കുറിച്ച് നിർമ്മാതാക്കൾ

തീയറ്റർ ഹാള്‍ ഗ്യാങ്സ്റ്റേഴ്സിനാല്‍ നിറയുമ്പോള്‍ മാത്രമേ മോണ്‍സ്റ്റര്‍ അവിടേക്ക് എത്തൂ; 'കെജിഎഫ് 2' റിലീസിനെക്കുറിച്ച് നിർമ്മാതാക്കൾ

രാജ്യമൊട്ടാകെ ആരാധകർ കാത്തിരിക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം 'കെജിഎഫ് 2' വിന്റെ റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രതികരണവുമായി നിർമ്മാതാക്കൾ. കൊവിഡ് പ്രതിസന്ധി മൂലമാണ് റിലീസ് വൈകുന്നതെന്നും സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. "തീയറ്റർ ഹാള്‍ ഗ്യാങ്സ്റ്റേഴ്സിനാല്‍ നിറയുമ്പോള്‍ മാത്രമേ മോണ്‍സ്റ്റര്‍ അവിടേക്ക് എത്തൂ!! അദ്ദേഹം കടന്നുവരുന്ന പുതിയ ദിനം വൈകാതെ പ്രഖ്യാപിക്കപ്പെടും", എന്നാണ് പുതിയ പോസ്റ്ററിലൂടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത് .

2020 ഒക്ടോബര്‍ 23നായിരുന്നു 'കെജിഎഫ് 2'ന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം മൂലം റിലീസ് തീയതി മാറ്റി വെച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാജ്യമാകെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ റിലീസ് വീണ്ടും നീട്ടേണ്ടി വന്നു.

സിനിമയുടെ ടീസറിന് റെക്കോര്‍ഡ് കാഴ്ചക്കാരാണ് യുട്യൂബില്‍ ലഭിച്ചത്. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്ത് ക്യാൻസർ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയപ്പോൾ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുവാൻ കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം സഞ്ജയ് ദത്ത് മടങ്ങിയെത്തിയതിന് ശേഷമാണ് പൂര്‍ത്തിയാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തിൽ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

No stories found.
The Cue
www.thecue.in