കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രം, സംവിധാനം കൃതിക ഉദയനിധി

കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രം, സംവിധാനം കൃതിക ഉദയനിധി

പാവ കഥൈകൾ, പുത്തം പുതു കാലൈയ് എന്നീ സിനിമകൾക്ക് ശേഷം കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ സിനിമ അനൗൺസ് ചെയ്തു. റൈസ് ഈസ്റ്റ്‌ ക്രീയേഷൻസിന്റെ ബാനറിൽ കൃതിക ഉദയനിധിയാണ് സംവിധാനം. ട്വിറ്റര്‍ സ്പെയ്‌സസ് വഴിയാണ് സിനിമയുടെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ആദ്യമായാണ് ട്വിറ്റര്‍ സ്പെയ്‌സസിന്റെ സാധ്യത ഉപയോഗിച്ച് ഒരു സിനിമയുടെ അനൗണ്‍സ്‌മെന്‍റ് നടക്കുന്നത്.

തിമിരു പിടിച്ചവൻ, സമർ, കാളി, വണക്കം ചെന്നൈ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ റീചാർഡ് എം നാഥനാണ് ക്യാമറ ചലിപ്പിക്കുന്നത്. കറുപ്പൻ, വൃന്ദാവനം എന്നീ ചിത്രങ്ങിളിലെ നായിക വേഷം കൈകാര്യം ചെയ്ത താന്യ രവിചന്ദ്രൻ ആണ്‌ നായിക. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.

2013 യിൽ വണക്കം ചെന്നൈ എന്ന സിനിമയായിരുന്നു കൃതികയുടെ അരങ്ങേറ്റ ചിത്രം . പിന്നീട് 2018ല്‍ വിജയ്‌ ആന്‍റണിയെ നായകനാക്കി കാളി സംവിധാനം ചെയ്‌തു. പാവ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിൽ സുധ കൊങ്കര സംവിധാനം ചെയ്‌ത തങ്കം എന്ന ഹൃസ്വ ചിത്രത്തില്‍ സത്താര്‍ എന്ന കഥാപാത്രം കാളിദാസിന് വലിയൊരു കരിയർ ബ്രേക്ക് ആയിരുന്നു നൽകിയത്.

The Cue
www.thecue.in