രക്ഷിത് ഷെട്ടിയുടെ 777 ചാര്‍ളിയുമായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, അത്രമേല്‍ സന്തോഷമെന്ന് പൃഥ്വിരാജ്

രക്ഷിത് ഷെട്ടിയുടെ 777 ചാര്‍ളിയുമായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, അത്രമേല്‍ സന്തോഷമെന്ന് പൃഥ്വിരാജ്
Rakshit Shetty's 777 Charlie

അവനേ ശ്രിമന്‍നാരായണ എന്ന സിനിമക്ക് ശേഷം രക്ഷിത് ഷെട്ടി നായകനായ 777 ചാര്‍ളി കേരളത്തില്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. അഡ്വഞ്ചര്‍ കോമഡി ഗണത്തിലുള്ള ചിത്രമാണ് 777 ചാര്‍ലി. ജൂണ്‍ ആറിന് രക്ഷിത് ഷെട്ടിയുടെ ജന്മദിനത്തില്‍ സിനിമയുടെ ടീസറെത്തും. കിരണ്‍രാജ് കെ ആണ് സംവിധാനം.

ചാര്‍ലിയുടെ ചില ഭാഗങ്ങള്‍ കണ്ടതായും പറഞ്ഞറിയിക്കാനാത്ത വിധം സന്തോഷത്തോടെയാണ് സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നതെന്നും പൃഥ്വിരാജ് സുകുമാരന്‍. നേരത്തെ കെ.ജി.എഫ് രണ്ടാം ഭാഗം കേരളത്തിലെ വിതരാണവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരുന്നു. രക്ഷിത് ഷെട്ടിക്കൊപ്പം ബോബി സിംഹയും ഈ ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

കന്നഡക്കൊപ്പം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളിലാണ് 777 ചാര്‍ലി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ പാടുന്നുണ്ട്. രക്ഷിതിനൊപ്പം സംഗീത ശൃംഗേരിയും സിനിമയിലുണ്ട്.

Rakshit Shetty's 777 Charlie
Rakshit Shetty's 777 Charlie
The Cue
www.thecue.in