ലൊക്കേഷനില്‍ മുണ്ടുമടക്കിക്കുത്തി സിഗരറ്റ് പുകച്ച് സുകുമാരന്‍, ക്യാമറക്ക് മുന്നില്‍ മോഹന്‍ലാല്‍; 'ഉണരൂ' ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

ലൊക്കേഷനില്‍ മുണ്ടുമടക്കിക്കുത്തി സിഗരറ്റ് പുകച്ച് സുകുമാരന്‍, ക്യാമറക്ക് മുന്നില്‍ മോഹന്‍ലാല്‍; 'ഉണരൂ' ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

മണിരത്‌നം മലയാളത്തില്‍ ഒരുക്കിയ 'ഉണരൂ' എന്ന സിനിമയിലെ ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് പൃഥ്വിരാജ് സുകുമാരന്‍. 1984ല്‍ പുറത്തിറങ്ങിയ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്തെടുത്ത ഫോട്ടോയാണ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലും സുകുമാരനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ ക്യാമറമാന്‍ രാമചന്ദ്രബാബുവിനും രവി കെ ചന്ദ്രനും മണിരത്‌നത്തിനും സമീപം സിഗരറ്റ് പുകച്ചു നില്‍ക്കുന്ന സുകുമാരനെ ഫോട്ടോയില്‍ കാണാം. ജനാര്‍ദ്ദനന്‍ എന്ന തൊഴിലാളി നേതാവിനെയാണ് സുകുമാരന്‍ സിനിമയിൽ അവതരിപ്പിക്കുന്നത്. ഫോട്ടോ അയച്ച സംവിധായകനും ക്യാമറാമാനുമായ രവി കെ ചന്ദ്രന് പൃഥ്വിരാജ് നന്ദിയും അറിയിച്ചു.

Lalettan, Achan, Mani Ratnam sir, Ravi ettan (Ravi. K. Chandran), on the sets of #UNARU (1984). 😊 Mohanlal Thank you Ravi Sir for the picture!

Posted by Prithviraj Sukumaran on Thursday, May 27, 2021

ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ പൃഥ്വിരാജിനെതിരെ സംഘ പരിവാറിന്റെ നേതൃത്വത്തിൽ കടുത്ത രീതിയിൽ ഉള്ള സൈബർ ആക്രമണം നടന്നിരുന്നു. പൃഥ്വിരാജിനെയും പിതാവും നടനുമായ സുകുമാരനെയും അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയുമായിരുന്നു സൈബർ ആക്രമണങ്ങൾ . അതെ സമയം സിനിമ ലോകത്ത് നിന്നും പൃഥ്വിരാജിന് വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.

The Cue
www.thecue.in