പ്രായം ഇരട്ടിയാക്കുന്ന ആ ദ്വീപിന് പിന്നിലെ രഹസ്യമെന്ത്? ദുരൂഹതകളുമായി ഓൾഡ് ട്രെയ്‌ലർ; സംവിധാനം മനോജ് നൈറ്റ് ശ്യാമളൻ

പ്രായം ഇരട്ടിയാക്കുന്ന ആ ദ്വീപിന് പിന്നിലെ രഹസ്യമെന്ത്? ദുരൂഹതകളുമായി ഓൾഡ് ട്രെയ്‌ലർ; സംവിധാനം മനോജ് നൈറ്റ് ശ്യാമളൻ

ഗ്ലാസിന് ശേഷം പ്രശസ്ത ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന ഓൾഡ് എന്ന സിനിമയുടെ ട്രെയ്‌ലർ റിലീസ് ആയി. പിയറി ഓസ്കാർ ലെവിയും ഫ്രെഡറിക് പീറ്റേഴ്സും ചേർന്ന് എഴുതിയ സാൻഡ് കാസിൽ എന്ന ഗ്രാഫിക് നോവലിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. ഗായെൽ ഗാർസിയ, വിക്കി ക്രീപ്സ്, റഫസ് സെവെൽ, അബ്ബെ ലീ, അലെക്സ് വോൾഫ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

അവധികാലം ആസ്വദിക്കുവാനായി ആളൊഴിഞ്ഞ ഒരു ദ്വീപിൽ എത്തുന്ന കുടുംബത്തിലെ അംഗങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രായമാകുന്നതാണ് സിനിമയുടെ പ്രമേയം. 2021 ജൂലൈ 23 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

The Cue
www.thecue.in