'തൊഴിലാളികളുടെ ക്ഷേമപ്രശ്‌നങ്ങള്‍ പരിഹരിക്കണം, ഇന്‍ഷുറന്‍സ് പരിരക്ഷ വേണം'; വറുതിയുടെ കാലത്ത് സിനിമാമന്ത്രിയോട്

'തൊഴിലാളികളുടെ ക്ഷേമപ്രശ്‌നങ്ങള്‍ പരിഹരിക്കണം, ഇന്‍ഷുറന്‍സ് പരിരക്ഷ വേണം'; വറുതിയുടെ കാലത്ത് സിനിമാമന്ത്രിയോട്

സിനിമാ മേഖലകളിലെ അംഗങ്ങളുടെ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്നതുള്‍പ്പെടെ ആവശ്യങ്ങളുമായി പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍. തൊഴിലാളികളുടെ ക്ഷേമ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും, ചിത്രീകരണം തുടങ്ങുവാനുള്ള സംവിധാനങ്ങള്‍ ചെയ്തു തരണമെന്നും സിനിമാ മന്ത്രി സജി ചെറിയാനോട് അഭ്യര്‍ത്ഥിച്ചതായി നിര്‍മ്മാതാവും മുന്‍നിര പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം.ബാദുഷ പറഞ്ഞു.

പുതിയ മന്ത്രിക്ക് മുന്നില്‍ പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍ എല്‍ദോ സെല്‍വരാജ് ഫെയ്‌സ്ബുക്കിലൂടെ സിനിമാ വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള 10 ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു.

സിനിമാമന്ത്രിയോട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍

1. സിനിമാ മേഖലകളിലേ അംഗങ്ങളുടെ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമോ...?

2. സാംസ്‌ക്കാരിക ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന ( മഹാമാരിയുടെ സമയത് ) സഹായം 1000 രൂപ എന്നതില്‍ നിന്ന് 3000 രൂപ ആക്കുവാന്‍ കഴിയുമോ...?

3. ചലച്ചിത്ര മേഖലയിലെ അംഗങ്ങളെ എല്ലാം ഒരു ഇന്‍ഷ്യുറന്‍സ് പരിരക്ഷയില്‍ ഉള്‍പെടുത്തുവാന്‍ സാധിക്കുകയില്ലേ..?

4. ESI ആശുപത്രി/ ഡിസ്‌പെന്‍സറി വഴി ഈ മേഖലയിലെ അംഗങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുവാന്‍ സാധിക്കുകയില്ലേ...?

5.ചിത്രീകരണം തുടങ്ങുവാന്‍ സാധിക്കുമോ..?/ അങ്ങനെയാണെങ്കില്‍ എത്ര ആളുകളെ വച്ച്...?

6.സര്‍ക്കാര്‍തലത്തില്‍ ഒടിറ്റി ഫ്‌ലാറ്റ് ഫോം തുടങ്ങുമോ.?

7.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ KSRTC ബസ് സ്റ്റേഷനുകളില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്റെ കീഴില്‍ തീയറ്ററുകള്‍ തുടങ്ങുവാന്‍ പറ്റുമോ...?

8.കിഫ്ബി വഴി ചിത്രാജ്ഞലിയുടെ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട് എന്ന് കേള്‍ക്കുന്നു...ഹൈദ്രബാദിലെ ഫിലിംസിറ്റി ആക്കണമെന്ന് പറയുന്നില്ല..

സിനിമ/സിരിയല്‍ ചിത്രീകരണത്തിന് വേണ്ട സൗകര്യങ്ങള്‍ ചെയ്യുമല്ലോ...?

(ഉദാ: റെയില്‍വേ സ്റ്റേഷന്‍,ട്രെയിന്‍,വിമാനം,ആരാധാനാലയങ്ങള്‍,ഹോസ്പിറ്റല്‍,....etc )

9. സിനിമ ,സീരിയല്‍,നാടകം കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കുറെ കാലമായി വളരെ ബുദ്ധി മുട്ടിയാണ് ജീവിതം തള്ളി നീക്കുന്നത്...

ചിത്രീകരണം തുടങ്ങുവാന്‍ സമയമെടുക്കുകയാണെങ്കില്‍

ചില്ലപ്പോള്‍ ഈ വ്യവസായം തന്നെ ഇല്ലാതെ വരാം , അതുപോലെ ഈ മേഖലയിലെ അംഗങ്ങളുടെ ജീവിതവും

10. ചലച്ചിത്ര മേള , സര്‍ക്കാര്‍ സബ്‌സിഡി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ അതാത് ഭാഷാ സിനിമകളുടെ കലാപരമായ പ്രോത്സാഹനം എങ്ങനെയാണ് നിറവേറ്റുന്നത് എന്നത്ത് നാം മനസിലാക്കണം കലാ മൂല്യമുള്ള സിനിമകള്‍ക്ക് മറാത്തി ഭാഷയില്‍ അവിടുത്തെ സര്‍ക്കാര്‍ നല്കുന്ന സബ്‌സിഡിപോലെ.....

ഇവിടെ ചിത്രാഞ്ജലിയില്‍ റെജിഷ്ട്രര്‍ ചെയ്ത് സിനിമാ ചിത്രീകരണം തുടങ്ങുകയാണെങ്കില്‍ 5 ലക്ഷം രൂപ മാത്രം സബ്‌സിഡി ലഭിക്കുന്നു. കോടികള്‍ മുതല്‍ മുടക്കുള്ള വ്യവസായത്തിന് 5 ലക്ഷം രൂപ എന്നതിന് പകരം ചുരുങ്ങിയത് 25 ലക്ഷം രൂപയുടെ സബ്‌സിഡി ആക്കുകയാണെങ്കില്‍ കലാമൂല്യമുള്ള സിനിമകള്‍ക്ക് ഒരു ആശ്വാസമാവുകയും ചെയ്യും.......!

No stories found.
The Cue
www.thecue.in