അണ്ണാ സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി, ചിത്രത്തിലെ ബാലതാരത്തിന്റെ വിയോഗത്തില്‍ സോഷ്യല്‍ മീഡിയ

അണ്ണാ സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി, ചിത്രത്തിലെ ബാലതാരത്തിന്റെ വിയോഗത്തില്‍ സോഷ്യല്‍ മീഡിയ

മോഹൻലാൽ പ്രിയദർശൻ കോമ്പിനേഷനിലെ സൂപ്പർ ഹിറ്റ് സിനിമയായ 'ചിത്രം' സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ പനി ബാധിച്ച് കുഴഞ്ഞ് വീണ് മരിച്ചു. 49 വയസ്സായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു . കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

"അണ്ണാ, സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ ബാക്കി ഞാൻ മേടിച്ചോണ്ടേ, പോകൂ...' ചിത്രം സിനിമ കണ്ടവരൊക്കെ മോഹൻലാലിന്റെ കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാൻ നിന്ന തടിയനായ കഥാപാത്രത്തിന്റെ ഈ ഡയലോഗ് പ്രേക്ഷകർ ഏറെ ആസ്വദിച്ചിരുന്നു. ചിത്രം കൂടാതെ അനന്തവൃത്താന്തം,ഒരുതരം രണ്ടു തരം മൂന്നു തരം,32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു . സിനിമ സിരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം. ചിത്രം സിനിമയിലെ ശരണിന്‍റെ വേഷം ആയിരുന്നു ഏറെ ശ്രാദ്ധപ്പെട്ടിരുന്നത്.

No stories found.
The Cue
www.thecue.in