തൊഴിലാളി ദിനത്തിൽ കൊവിഡ് മുന്നണി പോരാളികളെ ആശംസിച്ച് മമ്മൂട്ടി

തൊഴിലാളി ദിനത്തിൽ കൊവിഡ് മുന്നണി പോരാളികളെ ആശംസിച്ച്  മമ്മൂട്ടി

ലോക തൊഴിലാളി ദിനത്തിൽ കൊവിഡ് മുന്നണി പോരാളികളെ ആശംസിച്ച് പ്രിയതാരം മമ്മൂട്ടി. മെയ് ദിനാശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോഗ്യപ്രവത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ അദ്ദേഹം ആശംസിച്ചത്.

മെയ് ദിനാശംസകൾ

Posted by Mammootty on Saturday, May 1, 2021

മുഖ്യമന്ത്രി പിണറായി വിജയനും തൊഴിലാളികൾക്ക് ആശംസ നേർന്നിട്ടുണ്ട്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണെന്നും മഹാമാരി നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മെയ്ദിനാശംസ.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എല്ലാ തൊഴിലാളികൾക്കും മെയ്ദിനാശംസകൾ നേരുന്നു.

തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്.കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം.

No stories found.
The Cue
www.thecue.in