സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു

സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തേൻമാവിൻ കൊമ്പത്ത്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് സ്വന്തമാക്കിയ കെ.വി ആനന്ദ് മിന്നാരം, കാതൽദേശം, ചന്ദ്രലേഖ, ജോഷ്, മുതൽവൻ, ബോയ്സ്, കാക്കി, ശിവാജി തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾക്ക് ഛായാഗ്രഹണം ഒരുക്കിയിരുന്നു.

കനാ കണ്ടേൻ' എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറിയ ആനന്ദ് അയൻ , കോ, മാറ്റ്റാൻ, അനേകൻ, കവൻ, കാപ്പൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു.

No stories found.
The Cue
www.thecue.in