ദുല്‍ഖര്‍ നായകനായ ചിത്രത്തിന്റെ ആലോചനയിലായിരുന്നു, കെ.വി.ആനന്ദിനെക്കുറിച്ച് സുഹൃത്ത്

ദുല്‍ഖര്‍ നായകനായ ചിത്രത്തിന്റെ ആലോചനയിലായിരുന്നു, കെ.വി.ആനന്ദിനെക്കുറിച്ച് സുഹൃത്ത്

ദുൽഖർ സൽമാനുമൊത്തൊരു ചിത്രം ചിന്തിക്കുന്ന സമയത്താണ് കെ.വി. ആനന്ദിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായതെന്ന് മാധ്യമപ്രവർത്തകനും ആനന്ദിന്റെ അടുത്ത സുഹൃത്തുമായ രജനീഷ്‌ . ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവേക് മരിച്ച സമയത്ത് കെ.വി. ആനന്ദുമായി സംസാരിച്ചിരുന്നുവെന്നും ദുൽഖറിനൊപ്പമുള്ള തമിഴ് ചിത്രത്തിന്റെ പ്രാരംഭഘട്ടത്തിലായിരുന്നു അദ്ദേഹമെന്നും രജനീഷ് ട്വീറ്റ് ചെയ്തു. ചിമ്പുവിനെയും ചിത്രത്തിനായി പരിഗണിച്ചിരുന്നുവെന്നും രജനീഷ് ട്വീറ്റിൽ പറയുന്നു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു കെ വി ആനന്ദ് മരിച്ചത് . തേൻമാവിൻ കൊമ്പത്ത്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കെ.വി ആനന്ദ് ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് സ്വന്തമാക്കിയിരുന്നു. മിന്നാരം, കാതൽദേശം, ചന്ദ്രലേഖ, ജോഷ്, മുതൽവൻ, ബോയ്സ്, കാക്കി, ശിവാജി തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾക്ക് ഛായാഗ്രഹണം ഒരുക്കിയിരുന്നു.

കനാ കണ്ടേൻ' എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറിയ ആനന്ദ് അയൻ , കോ, മാറ്റ്റാൻ, അനേകൻ, കവൻ, കാപ്പൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു.

No stories found.
The Cue
www.thecue.in