നൃത്തത്തിന്റെ മതമെന്തെന്ന് അവർ ചോദിച്ചു, കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയല്ല സനൂപിന്റെ നൃത്തം; മഞ്ജു വാരിയർ

നൃത്തത്തിന്റെ മതമെന്തെന്ന് അവർ ചോദിച്ചു, കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയല്ല  സനൂപിന്റെ നൃത്തം; മഞ്ജു വാരിയർ

ഏപ്രില്‍ 29ന് ലോക നൃത്തദിനം ആഘോഷിക്കുമ്പോള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ വൈറൽ ഡാൻസിനെക്കുറിച്ച് നടി മഞ്ജു വാരിയർ. സനൂപ് കുമാറിന്റെയും തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനിന്റെയും ജാനകിയുടെയും ഡാൻസിനെക്കുറിച്ച് മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാരിയർ പ്രതികരിച്ചു.

നൃത്തത്തിന്റെ മതമെന്തെന്ന് അവർ ചോദിച്ചു, കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയല്ല  സനൂപിന്റെ നൃത്തം; മഞ്ജു വാരിയർ
പുതിയ റാസ്പുടിന്‍ വൈറല്‍ സ്റ്റാര്‍ ഇവിടുണ്ട്, തിയറ്റര്‍ ജോലിക്കിടെ നടത്തിയ പരീക്ഷണം; ലക്ഷ്യം സിനിമയെന്ന് സനൂപ്

കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ് സനൂപ് കുമാറിന്റെ ഡാൻസിനെ കാണേണ്ടതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.മദ്യപിക്കാതെയായിരുന്നു പ്രകടനമെന്നതിലുണ്ട് സനൂപിന്റ മികവെന്നും പ്രൊഫഷണല്‍ ഡാന്‍സറായ ആ യുവാവിന്റെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു നൃത്തത്തോടുള്ള ആത്മാര്‍ത്ഥതയെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

നൃത്തത്തിന്റെ മതമെന്തെന്ന് അവർ ചോദിച്ചു, കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയല്ല  സനൂപിന്റെ നൃത്തം; മഞ്ജു വാരിയർ
നവീനിനും ജാനകിക്കും പിന്നാലെ നൃത്ത ചുവടുകളുമായി മെഡിക്കൽ വിദ്യാർഥികൾ; റെസിസ്റ്റ് ഹേറ്റ് ക്യാമ്പയിന് തുടക്കം

ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണ്. അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയ്യടിച്ചു. പുരികം ചുളിച്ചവർക്ക് നേരെ ഒരേ ശബ്ദത്തിൽ നൃത്തത്തിന് എന്ത് മതമെന്തെന്ന് അവർ ചോദിച്ചെന്നും മഞ്ജു പറഞ്ഞു.

കൊവിഡ് മൂലം വരും ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ വന്നാലും വന്നില്ലെങ്കിലും ജീവിതം കൂടുതല്‍ വരണ്ടു പോവുന്ന അവസരങ്ങളില്‍ മരവിച്ചു പോവാതിരിക്കാന്‍ നൃത്തത്തെ കൂട്ടുപിടിക്കാവുന്നതാണെന്നും മഞ്ജു പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in