ഈ സമയം ഭീകരമാണെന്ന് രാജമൗലി; കൊവിഡ് വിവരങ്ങൾക്കായി ട്വിറ്റർ പേജ് വിട്ടുനൽകി ആർആർആർ ടീം

ഈ സമയം ഭീകരമാണെന്ന് രാജമൗലി; കൊവിഡ് വിവരങ്ങൾക്കായി ട്വിറ്റർ പേജ് വിട്ടുനൽകി ആർആർആർ ടീം

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒഫീഷ്യൽ ട്വിറ്റർ പേജ് കൊവിഡ് വിവരങ്ങൾ പങ്കുവെക്കുന്നതിനായി വിട്ടു നൽകാൻ തീരുമാനിച്ച് ആർആർആർ ടീം . സംവിധായകൻ രാജമൗലി ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്.

ഈ സമയം ഭീകരമാണ്. ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിനായുള്ള ശ്രമം തുടങ്ങുന്നു. ഇനി മുതൽ ആർആർആർ എന്ന സിനിമയുടെ ഒഫീഷ്യൽ അക്കൗണ്ട് നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനായി ഫോളോ ചെയ്യാം. നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സഹായം എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് 'ആർആർആർ'. 450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരൺ ചിത്രത്തിൽ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോൾ ജൂനിയർ എൻടിആറാണ് കോമരം ഭീം ആയി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും അഭിനയിക്കുന്നുണ്ട് . ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in