വൃദ്ധന്റെ ഗെറ്റപ്പിൽ കാർത്തി; സംവിധാനം പി എസ് മിത്രൻ; രജിഷ വിജയൻ ശ്രദ്ധേയ വേഷത്തിൽ; സർദാർ മോഷൻ പോസ്റ്റർ

വൃദ്ധന്റെ ഗെറ്റപ്പിൽ കാർത്തി; സംവിധാനം പി എസ് മിത്രൻ; രജിഷ വിജയൻ ശ്രദ്ധേയ വേഷത്തിൽ; സർദാർ മോഷൻ പോസ്റ്റർ

പിഎസ് മിത്രന്റെ സംവിധാനത്തിൽ കാർത്തി നായകനാകുന്ന 'സർദാർ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടി രജീഷ വിജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . പി എസ് മിത്രനോടൊപ്പം സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചുക്കൊണ്ടാണ് സിനിമയുടെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ കാർത്തി പങ്കുവെച്ചത്. അടുത്ത സാഹസം കാർത്തിക്കൊപ്പമാണെന്നാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചുക്കൊണ്ട് പി എസ് മിത്രൻ കുറിച്ചത് . രാശി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. വൃദ്ധന്റെ ഗെറ്റപ്പിലാണ് മോഷൻ പോസ്റ്ററിൽ കാർത്തിയെ അവതരിപ്പിച്ചിരിക്കുന്നത്.

ജിവി പ്രകാശ് ആണ് സംഗീതം. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സുൽത്താനാണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഭാഗ്യരാജ് കണ്ണനാണ് ചെയ്യുന്നത് സംവിധാനം .ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടന്മാരായ ലാലും ഹരീഷ് പേരാടിയും ഉണ്ട്. നെപ്പോളിയൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

No stories found.
The Cue
www.thecue.in