കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഇവിടെ നിന്നാണ് പച്ചക്കറികള്‍, ജൈവകൃഷി വീഡിയോയുമായി മോഹന്‍ലാല്‍
Mohanlal Farming Video Organic Farming Mohanlal

കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഇവിടെ നിന്നാണ് പച്ചക്കറികള്‍, ജൈവകൃഷി വീഡിയോയുമായി മോഹന്‍ലാല്‍

എറണാകുളം കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നുള്ള കൃഷി സ്ഥലത്ത് നിന്നുള്ള വീഡിയോയുമായി മോഹന്‍ലാല്‍. നാലഞ്ച് വര്‍ഷമായി ഈ സ്ഥലത്ത് നിന്നാണ് ആവശ്യമുള്ള പച്ചക്കറി ഉണ്ടാക്കുന്നതെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍.

ചെറിയ സ്ഥലത്ത് നിന്ന് ആവശ്യമുള്ള പച്ചക്കറി ഉണ്ടാക്കിയെടുക്കാമെന്ന് മോഹന്‍ലാല്‍. ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ എത്തുമ്പോഴെല്ലാം ഈ ജൈവകൃഷിസ്ഥലത്ത് നിന്നുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്ന് മോഹന്‍ലാല്‍.

വിത്തിന് നിര്‍ത്തിയ പാവക്കയും, പാകമായ തക്കാളിയും പച്ചമുളകും മത്തങ്ങയും വെണ്ടക്കയുമെല്ലാം മോഹന്‍ലാല്‍ വീഡിയോയില്‍ പരിചയപ്പെടുത്തുന്നു. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ മാനേജര്‍ കൂടിയായ സജീവ് സോമനാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

അര ഏക്കര്‍ വരുന്ന സ്ഥലത്ത് ജൈവകൃഷി രീതിയിലൂടെ പാവയ്ക്ക, പയര്‍, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എന്നിവ കൃഷി ചെയ്തിട്ടുണ്ട്. കര്‍ഷക തൊഴിലാളിയായ ദാസിനൊപ്പമാണ് മോഹന്‍ലാല്‍ വീഡിയോയില്‍ കൃഷിസ്ഥലം പരിചപ്പെടുത്തുന്നത്. സ്ഥലം ഇല്ലാത്തവര്‍ക്ക് ടെറസിന് മുകളില്‍ ഉണ്ടാക്കി എടുക്കാവുന്നതാണ് ജൈവകൃഷിയിടമെന്നും മോഹന്‍ലാല്‍.

No stories found.
The Cue
www.thecue.in