'ആര്‍ക്കും എന്നെ തടുക്കാനാവില്ല', കടുവാക്കുന്നേല്‍ കുറുവച്ചനുമായി ഷാജി കൈലാസ്, പൃഥ്വിയുടെ മാസ് ലുക്ക്

 #Kaduva
#Kaduva #Kaduva

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ മുണ്ടക്കയത്ത് പുരോഗമിക്കുന്നു. ജിനു വി എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ചിത്രം. വിവേക് ഒബ്‌റോയിയാണ് വില്ലന്‍ റോളില്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ്. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്ക് ഷാജി കൈലാസ് പുറത്തുവിട്ടു. 'മനസില്‍ എനിക്കൊരു ലക്ഷ്യമുണ്ടെങ്കില്‍, ആര്‍ക്കുമെന്നെ തടുക്കാനാവില്ല' എന്ന കാപ്ഷനോടെയാണ് ഷാജി കൈലാസ് ഫോട്ടോ പങ്കുവച്ചത്.

സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പന്‍ എന്ന സിനിമയുമായുള്ള തര്‍ക്കം നിയമപോരാട്ടത്തില്‍ വരെ എത്തിയിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായക കഥാപാത്രത്തിന്റെ പേരും തിരക്കഥയില്‍ സാമ്യമുണ്ടെന്ന ആരോപണവുമാണ് കോടതിയിലെത്തിയത്. അനുകൂല വിധിക്ക് പിന്നാലെയാണ് കടുവ തുടങ്ങിയത്. രണ്ട് ചിത്രങ്ങളും തര്‍ക്കം തീര്‍ത്ത് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

കടുവയെക്കുറിച്ച് ഷാജി കൈലാസ് നേരത്തെ ദ ക്യുവിനോട് പറഞ്ഞത്

Q

വ്യാഘ്രം എന്ന പേരില്‍ രണ്‍ജിപണിക്കരുടെ രചനയില്‍ ഷാജി കൈലാസ് ചെയ്യാനിരുന്ന സിനിമയിലെ നായകനാണ് കുറുവച്ചന്‍, വ്യാഘ്രം കുരുവിനാക്കുന്നേല്‍ ജോസിന്റെ ജീവിതത്തിലെ സംഭവങ്ങളെ ആധാരമാക്കിയായിരുന്നല്ലോ, അതേ പേര് ചുരുങ്ങിയതാണ് കടുവ എന്ന് തിരക്കഥാകൃത്ത് പറയുന്നു?

21 വര്‍ഷം മുമ്പ് എഫ് ഐ ആര്‍ എന്ന സിനിമ ചെയ്യുമ്പോള്‍ പാലായും, വാഗമണ്ണും ലൊക്കേഷന്‍ ആയി തീരുമാനിച്ചിരുന്നു. അന്ന് പാലായില്‍ ലൊക്കേഷന്‍ അന്വേഷിച്ചപ്പോഴാണ് ഈ പറയുന്ന ജോസ് കുരുവിനാക്കുന്നേലിന്റെ വീട്ടില്‍ ബിജു എന്നയാള്‍ കൊണ്ടുപോകുന്നത്. 'നിങ്ങള്‍ ഈ വീടൊന്ന് കണ്ട് നോക്കൂ, ഈ വീട് ഷൂട്ടിംഗിന് കൊള്ളാമോ' എന്ന് ചോദിച്ചു. ജോസ് ആണ് അദ്ദേഹത്തിന്റെ ജീപ്പില്‍ പിന്നീട് കുറേ ലൊക്കേഷനുകള്‍ കൊണ്ട് കാണിച്ചത്. അത്രയും മാത്രമേ ഉള്ളൂ. അതുകഴിഞ്ഞ് ഈ കാര്യം ഞാന്‍ രണ്‍ജിയോട് പറഞ്ഞു. ഇങ്ങനെ ഒരു കാരക്ടറിനെ ഞാന്‍ കണ്ടെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയാമെന്നായിരുന്നു രഞ്ജിയുടെ മറുപടി. പിന്നീടാണ് ഇദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്താലോ എന്ന് രണ്‍ജി പണിക്കര്‍ ചോദിക്കുന്നത്. ഞങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അതാണ് മോഹന്‍ലാലിനെ വച്ച് പിന്നീട് പ്രഖ്യാപിച്ച വ്യാഘ്രം. അത് പിന്നെ ഉപേക്ഷിക്കപ്പെട്ടു. ഇതെല്ലാം ഇരുപത് വര്‍ഷം മുമ്പുള്ള കാര്യങ്ങളാണ്. ജോസുമായി ഞാന്‍ അദ്ദേഹത്തിന്റെ ജീവിതമോ അതുമായി ബന്ധപ്പെട്ട സംഭവങ്ങളോ സിനിമ ചെയ്യുന്ന കാര്യം സംസാരിച്ചിട്ടില്ല. അന്ന് നായകന് നിശ്ചയിച്ചിരുന്ന പേര് തന്നെയാണ് കുറുവച്ചന്‍.

ജിനു എബ്രഹാം എന്റെയടുക്കല്‍ വരുന്നത് ചെറുപ്പക്കാരനായ ഒരു പ്ലാന്ററുടെ കഥയുമായാണ്. ആ കഥയില്‍ ഞങ്ങള്‍ അന്ന് പ്ലാന്‍ ചെയ്ത സിനിമയുമായി ചെറിയ റിസംബ്ലന്‍സ് വന്നപ്പോള്‍ അത് രഞ്ജിയുടെ അടുത്ത് പറഞ്ഞു. രഞ്ജീ ചെറിയൊരു ഛായ നമ്മള്‍ അന്ന് പ്ലാന്‍ ചെയ്ത സംഗതിയുമായി ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് അന്നത്തെ പേര് ഈ സിനിമയിലേക്ക് വരുന്നത്. 'നീയെടുത്തോ, നീയല്ലേ ആ സിനിമ ചെയ്യേണ്ടത്, എടുത്തോ' എന്നായിരുന്നു രഞ്ജിയുടെ മറുപടി. 2019ല്‍, അതായത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അനൗണ്‍സ് ചെയ്ത പടമാണ്. ഇപ്പോള്‍ ഏതാണ്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. ഇപ്പോള്‍ അതില്‍ എന്താണ് വിവാദമെന്ന് എനിക്ക് മനസിലാകുന്നില്ല.

രഞ്ജിയുമായി ഞാന്‍ ആലോചിച്ച വ്യാഘ്രം തന്നെയാണ് കടുവ എങ്കില്‍ രഞ്ജി പണിക്കര്‍ അല്ലേ തിരക്കഥാകൃത്തായി വരിക. ജിനു എബ്രഹാമിന്റെ സ്‌ക്രിപ്റ്റില്‍ ചെയ്യേണ്ടല്ലോ?

 #Kaduva
കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ്, ഷൂട്ട് പ്രഖ്യാപിച്ച് 'കടുവ' ,കണ്ണില്‍ ക്രൗര്യവുവുമായി അവന്‍ വരുന്നുവെന്ന് ഷാജി കൈലാസ്
 #Kaduva
സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' നിയമക്കുരുക്കില്‍, 'കടുവ' സിനിമകള്‍ ഇടയുന്നു

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ബോബി എന്ന വില്ലന്റെ റോളില്‍ വിവേക് ഒബ്‌റോയി അഭിനയിച്ചിരുന്നു. കഴിഞ്ഞയാഴ്ച കടുവയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു.

കുരുതിക്ക് ശേഷം അഭിനന്ദന്‍ രാമാനുജം ക്യാമറ ചലിപ്പിക്കുന്ന പൃഥ്വിരാജ് ചിത്രവുമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിര്‍മ്മാണം. സുപ്രിയാ മേനോന്‍ കുരുതിക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രവുമാണ് കടുവ.

ജേക്‌സ് ബിജോയ് സംഗീത സംവിധാനവും മോഹന്‍ദാസ് കലാസംവിധാനവും. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഷാജി കൈലാസ് ഏറെ കാലത്തിന് ശേഷം മാസ് ആക്ഷന്‍ എന്റര്‍ടെയിനറുമായി തിരിച്ചെത്തുന്നുവെന്നതും കടുവയുടെ പ്രത്യേകതയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in