നിങ്ങളിലെ നടൻ ഒരു വുൾഫ് തന്നെയാണ് ; ഇർഷാദിനെ അഭിനന്ദിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

നിങ്ങളിലെ നടൻ ഒരു വുൾഫ് തന്നെയാണ് ;  ഇർഷാദിനെ അഭിനന്ദിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

വൂൾഫ് സിനിമയിലെ ഇർഷാദിന്റെ അഭിനയത്തെ അഭിനന്ദിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. പൂണ്ടു വിളയാടാൻ അവസരം കിട്ടിയാൽ ആക്രമണം അഴിച്ച് വിടുന്ന നിങ്ങളിലെ നടൻ ഒരു വുൾഫ് തന്നെയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വിഷ്ണു ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ഇർഷാദ് ഇക്കാ, നിങ്ങളിലെ നടൻ ശരിക്കും ഒരു WOLF തന്നെയാണ്. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചു വിടുന്നൊരു WILD WOLF... കലക്കിയിട്ടുണ്ട്..ട്ടാ

വിഷ്ണു ഉണ്ണികൃഷ്ണൻ

ഇർഷാദ് ഇക്കാ, നിങ്ങളിലെ നടൻ ശരിക്കും ഒരു WOLF തന്നെയാണ്. പൂണ്ട് വിളയാടാൻ ഒരു അവസരം കിട്ടിയാൽ ആക്രമണം അഴിച്ചു വിടുന്നൊരു...

Posted by Vishnu Unnikrishnan on Tuesday, April 20, 2021

സീ കേരളത്തിലും സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമിലുമായാണ് വുൾഫ് സിനിമ റിലീസ് ചെയ്തത് . ജോ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഇർഷാദ് അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ചും ഇർഷാദിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.

നിങ്ങളിലെ നടൻ ഒരു വുൾഫ് തന്നെയാണ് ;  ഇർഷാദിനെ അഭിനന്ദിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ
റെഡ് തീമിൽ 'വുൾഫ്', ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് ഫഹദ് ഫാസിൽ

അർജുൻ അശോക്, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, അമേയ മാത്യൂസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. തന്റെ പ്രതിശ്രുതവധുവിനെ സര്‍പ്രൈസായി കാണാനെത്തുന്ന യുവാവ് ലോക്ക് ഡൗണിൽപ്പെട്ട് പോവുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഷാജി അസീസാണ് സംവിധാനം. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

തൃശൂര്‍ മലയാള പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഷാജി അസീസ് സംവിധായകരായ ടി. കെ. രാജീവ് കുമാര്‍, അനില്‍. സി മേനോന്‍, പ്രിയനന്ദനന്‍, കെ. കെ. രാജീവ് തുടങ്ങി പതിനഞ്ചോളം സംവിധായകരുടെ കൂടെ സഹസംവിധായകനായി വര്‍ക്ക് ചെയ്ത ശേഷമാണ് നാടകം കഥാപശ്ചാത്തലമായി വരുന്ന 'ഷേക്സ്പിയര്‍ എം. എ. മലയാളം ' എന്ന സിനിമയുടെ തിരക്കഥ-സംവിധാന പങ്കാളിയായി സ്വാതന്ത്രനാകുന്നത്. ഒരിടത്തൊരു പോസ്റ്റ് മാന്‍ എന്ന ചിത്രത്തിന് ശേഷം ഷാജി അസീസ് സംവിധാനം ചെയ്ത സോഷ്യല്‍ സറ്റയര്‍ ടെലിവിഷന്‍ സീരിയല്‍ 'M80 മൂസ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കേരളീയ തനത് ജീവിതവും, മനുഷ്യ മനസ്സിന്റെ അനിശ്ചിത കാലാവസ്ഥയും പച്ചകുത്തിയ ക്രൈം രചനകളിലൂടെ മലയാളത്തില്‍ സ്വന്തം വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരനാണ് ജി.ആര്‍. ഇന്ദുഗോപന്‍.

No stories found.
The Cue
www.thecue.in