അപ്പൻ വീട്ടിലെത്തിയാൽ ബിൻസി അപ്രത്യക്ഷയാകും; ജോജിയിലെ ഡിലീറ്റഡ് സീൻ

അപ്പൻ വീട്ടിലെത്തിയാൽ ബിൻസി അപ്രത്യക്ഷയാകും; ജോജിയിലെ ഡിലീറ്റഡ് സീൻ

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയിലെ ഡിലീറ്റഡ് സീനുമായി ഉണ്ണിമായ. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പനച്ചേല്‍ കുട്ടപ്പന്‍ വീട്ടിലേക്ക് കയറി വരുന്നത് കണ്ട് ടി.വി കണ്ടുക്കൊണ്ടിരുന്ന മരുമകളായ ബിന്‍സി ടിവി ഓഫ് ചെയ്ത് അകത്തേക്ക് പോകുന്നതാണ് വീഡിയോ.

സിനിമയിൽ ബിന്‍സിയായെത്തിയ ഉണ്ണിമായ പ്രസാദ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഡിലീറ്റഡ് സീന്‍സ് പുറത്തുവിട്ടത്. പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു.അപ്പൻ വീട്ടിലേയ്ക്ക് വന്നാൽ ബിൻസി അപ്രത്യക്ഷയാകുമെന്നാണ് ഡിലീറ്റഡ് സീനിന് ഉണ്ണിമായ നൽകിയ ക്യാപ്‌ഷൻ.

ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയ്ക്ക് ശ്യാം പുഷ്കരൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ബാബുരാജ് , ഉണ്ണിമായ, ജോജി ജോൺ, അലിസ്റ്റർ, ഷമ്മി തിലകൻ, പി.എൻ. സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

No stories found.
The Cue
www.thecue.in