ഖോ ഖോ' യുടെ തീയറ്റർ പ്രദർശനം നിർത്തുന്നു; സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് രാഹുൽ റിജി നായർ

ഖോ ഖോ' യുടെ തീയറ്റർ പ്രദർശനം നിർത്തുന്നു; സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് രാഹുൽ റിജി നായർ

രജിഷ വിജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഖോ ഖോ' സിനിമയുടെ തിയേറ്റർ പ്രദർശനം ഇന്നു മുതല്‍ നിർത്തിവെക്കാൻ തീരുമാനിച്ചതായി സംവിധായകൻ രാഹുൽ റിജി നായർ. കേരളത്തിൽ കോവിഡ് നിയന്ത്രണാധീനമായിരുന്ന സമയത്താണ് സിനിമ റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിൽ പ്രേക്ഷകരുടെ വലിയ പിന്‍ന്തുണയാണ്‌ തിയേറ്ററുകളിൽ നിന്നും സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ മഹാരോഗത്തിന്‍റെ രണ്ടാം വരവ് സ്ഥിതിയെ മാറ്റിമറിച്ചു. ചിത്രം കാണാൻ അതിയായ താൽപ്പര്യം ഉള്ളവർക്കുപോലും തിയേറ്ററിൽ എത്തിച്ചേരാൻ കഴിയുന്നില്ല. സെക്കൻഡ് ഷോ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായിട്ടും ചിത്രത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു. എന്നാലിപ്പോൾ, കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായിരിക്കുകയായാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ സംവിധായകൻ രാഹുൽ റിജി നായർ വ്യക്തമാക്കി.

രാഹുൽ റിജി നായരുടെ ഫേസ്ബുക് കുറിപ്പ്

പ്രിയമുള്ളവരേ,

'ഖോ ഖോ' എന്ന ചലച്ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകർ നൽകിയ ഹൃദ്യമായ സ്വീകരണത്തിനും, പ്രോത്സാഹനത്തിനും, നല്ല അഭിപ്രായങ്ങൾക്കും ഹൃദയത്തിന്‍റെഅടിത്തട്ടിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. കേരളത്തിൽ കോവിഡ് നിയന്ത്രണാധീനമായിരുന്ന സമയത്താണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിൽ പ്രേക്ഷകരുടെ വലിയ പിന്‍ന്തുണയാണ്‌ തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ മഹാരോഗത്തിന്‍റെ രണ്ടാം വരവ് ഈ സ്ഥിതിയെ മാറ്റിമറിച്ചിരിക്കുകയാണ്. ചിത്രം കാണാൻ അതിയായ താൽപ്പര്യം ഉള്ളവർക്കുപോലും തിയേറ്ററിൽ എത്തിച്ചേരാൻ കഴിയുന്നില്ല. സെക്കൻഡ് ഷോ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായിട്ടും നമ്മുടെ ചിത്രത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞു. എന്നാലിപ്പോൾ, കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായിരിക്കുകയാണ്.

കച്ചവട താൽപ്പര്യത്തിനുപരിയായി സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാനായി ഞങ്ങൾ ആസൂത്രണം ചെയ്തിരുന്ന പ്രമോഷൻ പരിപാടികള്‍ രണ്ട് ദിവസമായി ഞങ്ങൾ നിർത്തിവച്ചിരുന്നു. സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട്, 'ഖോ ഖോ'എന്ന ചിത്രത്തിന്റെ തിയേറ്റർ പ്രദർശനം ഇന്നു മുതല്‍ നിർത്തിവെക്കാൻ തീരുമാനിച്ച വിവരം എല്ലാ സിനിമാപ്രേമികളെയും അറിയിക്കുകയും ഇതുമൂലമുള്ള അസൗകര്യങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മറ്റെല്ലാ മേഖലകളേയും പോലെ ചലച്ചിത്രമേഖലയെയും ഈ പ്രതിസന്ധി വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ഒരുമിച്ചുള്ള ചെറുത്തുനിൽപ്പ് വിജയം കാണുമെന്നും എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് സിനിമ തിരിച്ചുവരുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ സിനിമയുടെ അണിയറയിൽ രാപകലില്ലാതെ പ്രവർത്തിച്ചവർക്കുള്ള അതിയായ ദുഖവും ഞങ്ങൾ ഏറ്റുവാങ്ങുന്നു. പ്രതികൂല സാഹചര്യത്തിലും കേരളത്തിലെ തിയേറ്റർ ഉടമകൾ ഞങ്ങൾക്ക് നൽകിയ സഹകരണം നന്ദിയോടു കൂടി മാത്രമേ ഓർക്കാൻ കഴിയൂ. ഒ.ടി.ടി., TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒരിക്കല്‍ കൂടി എല്ലവാരുടെയും പിന്‍ന്തുണയ്ക്കും, സ്നേഹത്തിനും നന്ദി അറിയിക്കുന്നു.

ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസിനു വേണ്ടി,

രാഹുൽ റിജി നായർ

No stories found.
The Cue
www.thecue.in