തെലുങ്കിൽ തിളങ്ങാൻ താരദമ്പതികൾ; നസ്രിയ നായിക, വില്ലനായി ഫഹദും

തെലുങ്കിൽ തിളങ്ങാൻ  താരദമ്പതികൾ; നസ്രിയ നായിക, വില്ലനായി ഫഹദും

ഒരാൾ നായിക മറ്റെയാൾ വില്ലൻ. മലയാളത്തിലെ ടാലന്റണ്ട് താര ദമ്പതികളായി അറിയപ്പെടുന്ന ഫഹദ് ഫാസിലും നസ്രിയയും ഇപ്പോൾ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിലാണ്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തില്‍ നാനിയുടെ നായികയായി നസ്രിയയും പുഷ്പയിൽ അല്ലു അർജുന്റെ വില്ലനായി ഫഹദും എത്തുന്നു. തെലുങ്കിലേക്കുള്ള രണ്ട് പേരുടെയും അരങ്ങേറ്റം കൂടിയാണ്.

രണ്ട് പേരുടെയും ഷൂട്ടിങ് ഷെഡ്യൂളുകൾ ഒരേസമയത്ത് ക്രമീകരിച്ചാണ് ഇവർ ഷൂട്ടിന് ജോയിൻ ചെയ്തത്. മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. വിവാഹശേഷം നടി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

തെലുങ്കിൽ തിളങ്ങാൻ  താരദമ്പതികൾ; നസ്രിയ നായിക, വില്ലനായി ഫഹദും
കമൽ സാർ എന്നോട് സംസാരിക്കുമ്പോൾ അദ്ദേഹം മലയാളിയാണ്; ഫഹദ് ഫാസിൽ

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്‌ഷന്‍ ത്രില്ലറാണ് പുഷ്പ. ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുക. ചില ഷെഡ്യൂളുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിനിമയുടെ ടീസറും കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തിരുന്നു.

No stories found.
The Cue
www.thecue.in