മോഹന്‍ലാല്‍ ചിത്രം ഉടനെന്ന് വിനയന്‍

vinayan
vinayan

മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രം ഉടനുണ്ടാകുമെന്ന് സംവിധായകന്‍ വിനയന്‍. തന്റെ ഡ്രീം പ്രൊജക്ട് പത്തൊമ്പതാം നൂറ്റാണ്ട് ലൊക്കേഷന്‍ വീഡിയോ ഫേസ്ബുക്ക് ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് കമന്റില്‍ ചോദ്യമുയര്‍ന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സിജു വില്‍സണ്‍ നായകനായ സിനിമ വന്‍ ബജറ്റിലാണ്. മോഹന്‍ലാലിനെ നായകനാക്കി 2020ല്‍ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുന്ന കാര്യം വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മോഹന്‍ലാലുമൊത്തുള്ള തന്റെ ചിത്രമെന്ന് വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വലിയ കാന്‍വാസില്‍ മോഹന്‍ലാല്‍ എന്ന നടനെ ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ നിര്‍മ്മാണം.

ബറോസ് ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. ബറോസ് പൂര്‍ത്തിയായാല്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സ്‌പോര്‍ട്‌സ് മുവീയിലാണ് ലാല്‍ ജോയിന്‍ ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in