മച്ചാൻ അവിടെയെങ്ങാനും കിടന്നോ? ഫഹദിനോട് ദിലീഷ് പോത്തൻ; വീഡിയോ

മച്ചാൻ അവിടെയെങ്ങാനും കിടന്നോ?  ഫഹദിനോട് ദിലീഷ് പോത്തൻ; വീഡിയോ

ജോജി സിനിമയിലെ ഏറ്റവും പ്രധാന രംഗങ്ങളിലൊന്നാണ് ജോമോന്റെ കൊലപാതകം. തോട്ട എറിഞ്ഞതിന് ശേഷമുള്ള ഫഹദിന്റെ പ്രകടനമൊക്കെ ഒരു ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ആ രംഗത്തിന്റെ ഷൂട്ടിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ് . സംവിധായകൻ ദിലീഷ് പോത്തന്റെ നിർദേശ പ്രകാരമുള്ള ഫഹദിന്റെ അഭിനയ രംഗങ്ങളാണ് വിഡിയോയിൽ കാണുന്നത്.

മറ്റൊരു വീഡിയോയിൽ അന്ത്യ കൂദാശയുടെ ചിത്രീകരണ കാണിക്കുന്നത്. ദിലീഷ് പോത്തൻ കട്ടിലിൽ കിടന്ന് കൊണ്ടാണ് നിർദേശങ്ങൾ നൽകുന്നത്. ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയ ചിത്രത്തിൽ ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ, ജോജി ജോൺ, അലിസ്റ്റർ, ഷമ്മി തിലകൻ, പി.എൻ. സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in