പവർ ഹൗസ് ഈസ് ബാക് ; സുരേഷ്‌ഗോപിയുടെ മാസ് ലുക് ; കാവൽ ഫസ്റ്റ് ലുക് പോസ്റ്റർ; സംവിധാനം നിധിൻ രൺജി പണിക്കർ

പവർ ഹൗസ് ഈസ് ബാക് ; സുരേഷ്‌ഗോപിയുടെ മാസ് ലുക് ; കാവൽ ഫസ്റ്റ് ലുക് പോസ്റ്റർ; സംവിധാനം നിധിൻ രൺജി പണിക്കർ

ഏറെ കാലത്തിന് ശേഷം സുരേഷ്‌ഗോപി മാസ് റോളിൽ എത്തുന്ന കാവൽ സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. സുരേഷ്‌ഗോപിയുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മമ്മൂട്ടി നായകനായ 'കസ​ബ'യ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ ഒരുക്കുന്ന ഒരുക്കുന്ന മാസ് ആക്ഷൻ ചിത്രമാണ് കാവൽ. സുരേഷ് ഗോപിയുടെ കഥാപാത്രം ഒരാളെ ചവിട്ടി നിൽക്കുന്നതാണ് ഫസ്റ്റ് ലുക് പോസ്റ്റർ. സുരേഷ് ഗോപിയുടെ കൈയിൽ ഒരു ട്രങ്ക് പെട്ടിയുമുണ്ട്. അദ്ദേഹത്തിന് എതിരായി നിൽക്കുന്ന രണ്ടുപേരിൽ ഒരാളുടെ കൈവശം ഒരു തോക്കും കാണാം. ഒരു സംഘട്ടന രംഗമാണ് പോസ്റ്ററിൽ ഉള്ളത്.

തമ്പാന്‍ എന്നാണ് സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തിന്റെ പേര്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോഗുമായി സിനിമയുടെ ടീസറില്‍ ശ്രദ്ധിക്കപ്പെട്ട തമ്പാന്‍ പഴയ സുരേഷ് ഗോപി കഥാപാത്രത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

കാവലില്‍ സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. സഞ്ജയ് പടിയൂര്‍- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രദീപ് രംഗന്‍- മേക്കപ്പ്, മോഹന്‍ സുരഭി സ്റ്റില്‍സ്. ഗുഡ് വിൽ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in