ജോമോനെ വിജയിപ്പിച്ചതിൽ സന്തോഷം; ജോജിയുടെ വിജയത്തിൽ നന്ദി പറഞ്ഞ് ബാബുരാജ്

ജോമോനെ വിജയിപ്പിച്ചതിൽ സന്തോഷം; ജോജിയുടെ വിജയത്തിൽ നന്ദി പറഞ്ഞ് ബാബുരാജ്

ജോമോന്റെ മാനുവൽ മനഃസാക്ഷിയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി കണ്ട് കഴിയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന സംഭാഷണമാണിത്. സിനിമയിൽ ജോമോൻ എന്ന കഥാപാത്രത്തെ തന്മയീഭാവത്തോടെ അവതരിപ്പിച്ച നടൻ ബാബുരാജിനെ അഭിനന്ദിക്കുന്ന പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമയിലെ തന്റെ ജോമോൻ എന്ന കഥാപാത്രത്തെ വിജയിപ്പിച്ച പ്രേക്ഷകരോട് ബാബുരാജ് നന്ദി പറഞ്ഞു. ആമസോൺ പ്രൈമിലെ വാച്ച് പാർട്ടിയിൽ പ്രേക്ഷകർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

നമസ്കാരം ജോജി എന്ന സിനിമയുടെ വിജയത്തിലും ജോമോൻ എന്ന കഥാപാത്രം നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപെട്ടതിലും സന്തോഷമുണ്ട്. ഇന്ന് ആമസോൺ സംഘടിപ്പിക്കുന്ന വാച്ച് പാർട്ടിയിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും. എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി അറിയിക്കുന്നു

ബാബുരാജ്

ബാബുരാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് 'ജോമോൻ' എന്ന് പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നു. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകന്‍, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

Yes, we can all watch Joji together! Just comment below and share the link https://amzn.eu/gnR4pWt and 100 winners get...

Posted by Baburaj on Thursday, April 8, 2021

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.

No stories found.
The Cue
www.thecue.in