ജോജിയിലെ ജെയ്‌സൺ; മുണ്ടക്കയത്തുകാരുടെ അഭിമാനമായ ജോജി ജോൺ

ജോജിയിലെ ജെയ്‌സൺ;  മുണ്ടക്കയത്തുകാരുടെ അഭിമാനമായ  ജോജി ജോൺ

ജോജി സിനിമയിലെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള ചർച്ചകളിൽ കേൾക്കുന്ന പേരാണ് സിനിമയിലെ ജെയ്‌സൺ എന്ന കഥാപാത്രം. അച്ഛനെ പേടിച്ച് ജീവിക്കുന്ന ഒരു പാവത്താനാണ് സിനിമയിലെ ജെയ്‌സൺ. പത്താം ക്‌ളാസ് മുതൽ അച്ഛന്റെ കള്ള ഒപ്പിടാൻ പ്രയാസപ്പെടുന്ന ജോജിയെ അവതരിപ്പിച്ചത് മുണ്ടക്കയംകാരൻ ജോജി ജോൺ ആണ്. ജോജിയെ അഭിനന്ദിച്ചുകൊണ്ട് പി.സി. ജോർജ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

പി സി ജോർജിന്റെ കുറിപ്പ്

പ്രിയരെ,

നമ്മുടെ നാട്ടിൽ നിന്നുള്ള പിള്ളേർ നേട്ടങ്ങൾ കൈവരിക്കുന്നത് എന്നും നമുക്ക് അഭിമാനമാണ്.

"മുണ്ടക്കയംകാരൻ ജോജി"

ചെറുപ്പകാലം തൊട്ടേ ഹൃസ്വ ചിത്രങ്ങളുടെ സംവിധായകനായും, അഭിനേതാവായും കലാവാസന കൈ വിടാതെ മുന്നോട്ട് കൊണ്ടുപോയ പോയ ജോജി ഇന്നെത്തിനിൽക്കുന്നത് മലയാളസിനിമയിലെ മുൻനിര ടീമായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവരോടൊപ്പം മുഴുനീള വേഷത്തിൽ എന്നത് ചെറിയകാര്യമല്ല. സിനിമയുടെ പേരും "ജോജി" എന്ന് തന്നെയാണ്

മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കാൻ ജോജിക്ക് സാധിക്കട്ടെ.

നന്മകൾ നേരുന്നു.

ഈ വരുന്ന ഏപ്രിൽ 7 ന് ആമസോൺ പ്രൈമിലൂടെ തന്നെ "ജോജി"എന്ന ചിത്രംകണ്ട് നമുക്ക് ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാം. OTT പ്ലാറ്റ്ഫോമിൽ കൂടി റിലീസ് ആകുന്ന ചിത്രങ്ങൾ പെട്ടന്ന് തന്നെ വ്യാജപ്രിന്റുകൾ ഇറങ്ങുന്നതായാണ് അറിയുന്നത് അതിനെ പ്രോത്സാഹിപ്പിക്കരുത് എന്നൊരു അപേക്ഷകൂടി ചേർത്തു കൊണ്ട് നിങ്ങളുടെ സ്വന്തം

പി.സി. ജോർജ്.

പ്രിയരെ, നമ്മുടെ നാട്ടിൽ നിന്നുള്ള പിള്ളേർ നേട്ടങ്ങൾ കൈവരിക്കുന്നത് എന്നും നമുക്ക് അഭിമാനമാണ്. "മുണ്ടക്കയംകാരൻ ജോജി"...

Posted by PC George on Friday, April 2, 2021

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന ജോജിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ശ്യാം പുഷ്കരന്റെതാണ് തിരക്കഥ. എരുമേലിയിലെ പനച്ചേല്‍ കുടുംബത്തില്‍ നടക്കുന്ന കഥയാണ് 'ജോജി' . പി.കെ കുട്ടപ്പന്‍ പനച്ചേലിന്റെയും മക്കളുടെയും കഥയാണ്. കുട്ടപ്പന്റെ മക്കളും അവര്‍ക്ക് ചുറ്റുമുള്ള സൊസൈറ്റിയും ഈ കഥയില്‍ പ്രധാനമാണ്. ഓരോരുത്തര്‍ക്കും ജോജിയെ ഓരോ രീതിയിലാണ് കണക്ട് ചെയ്യാന്‍ സാധിക്കുക. ചിലപ്പോള്‍ ജോജിയെ ഒരു ഘട്ടത്തില്‍ നമ്മള്‍ കൈവിട്ടേക്കാമെന്ന് ദിലീഷ് പോത്തൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

No stories found.
The Cue
www.thecue.in