എപ്പോഴും കൈ പിടിച്ച് കൂടെ നിർത്തിയതിന്, ഐ ലവ് യൂ ആശാനേ; അനുഗ്രഹീതൻ ആന്റണിയുടെ വിജയാഘോഷത്തിൽ സണ്ണി‌ക്കൊപ്പം ദുൽഖർ സൽമാനും

എപ്പോഴും കൈ പിടിച്ച്  കൂടെ നിർത്തിയതിന്, ഐ ലവ് യൂ ആശാനേ; അനുഗ്രഹീതൻ ആന്റണിയുടെ വിജയാഘോഷത്തിൽ സണ്ണി‌ക്കൊപ്പം ദുൽഖർ സൽമാനും

അനുഗ്രഹീതന്‍ ആന്റണിയുടെ വിജയാഘോഷത്തില്‍ സണ്ണി വെയ്നിനൊപ്പം പങ്കുചേർന്ന് ദുൽഖർ സൽമാൻ. സണ്ണിക്കൊപ്പം കേക്ക് മുറിച്ചാണ് വിജയാഘോഷത്തില്‍ ദുൽഖർ പങ്കാളിയായത്. എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്..ഐ ലവ് യൂ ആശാനേ.. എന്ന കുറിപ്പോടെയായിരുന്നു ആഘോഷത്തിന്റെ ചിത്രം സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്... I love you aaaaasaaaaneeeeeee🤗❤️ @dqsalmaan

Posted by Sunny Wayne on Wednesday, April 7, 2021

നവാഗതനായ പ്രിൻസ് ജോയ് ആണ് അനുഗ്രഹീതൻ ആന്റണിയുടെ സംവിധായകൻ. 96 ഫെയിം ഗൗരി കിഷനാണ് നായിക. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ.

അരുൺ മുരളീധരൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന മനു മഞ്ജിത്താണ്. അപ്പു ഭട്ടതിരി എഡിറ്റിംങും അരുൺ വെഞ്ഞാറമൂട് ആർട് ഡയറക്ഷനും. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.

No stories found.
The Cue
www.thecue.in