പൃഥ്വിയെ ഡയറക്ട് ചെയ്യുന്ന മോഹന്‍ലാല്‍, ബറോസ് ലൊക്കേഷന്‍ ചിത്രം

പൃഥ്വിയെ ഡയറക്ട് ചെയ്യുന്ന മോഹന്‍ലാല്‍, ബറോസ് ലൊക്കേഷന്‍ ചിത്രം

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിയെ ഡയറക്ട് ചെയ്യുന്ന മോഹൻലാലിന്റെ ചിത്രം പൃഥ്വിരാജ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തിരക്കഥാകൃത്ത് ജിജോ പുന്നൂസും ഇരുവർക്കൊപ്പം ഫോട്ടോയിൽ ഉണ്ട്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോസും ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സംവിധാകയന്റെ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ഫോട്ടോകളും ദൃശ്യങ്ങളുമാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്.

#Barroz 😊 Mohanlal

Posted by Prithviraj Sukumaran on Tuesday, April 6, 2021

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

പൃഥ്വിയെ ഡയറക്ട് ചെയ്യുന്ന മോഹന്‍ലാല്‍, ബറോസ് ലൊക്കേഷന്‍ ചിത്രം
ആക്ഷൻ..കട്ട് പറഞ്ഞ് സംവിധായകൻ മോഹൻലാൽ; ബറോസ് ഷൂട്ടിംഗ് വീഡിയോ

മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസാണ് സിനിമയുടെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

The Cue
www.thecue.in