'മേക്ക് ഇറ്റ് കൗണ്ട്’; വോട്ട് ചെയ്ത് നടൻ പൃഥ്വിരാജ്

'മേക്ക് ഇറ്റ് കൗണ്ട്’; വോട്ട് ചെയ്ത് നടൻ പൃഥ്വിരാജ്

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ പൃഥ്വിരാജ്. മഷി പുരട്ടിയ വിരലിന്റെ ചിത്രത്തിനൊപ്പം മേക്ക് ഇറ്റ് കൗണ്ട്’ എന്ന ക്യാപ്‌ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്. ആസിഫ് അലി ,ഇന്നസെന്റ്, നീരജ് മാധവ്, സയനോര ഫിലിപ്പ് തുടങ്ങിവയരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രവചനാതീതമായ തെരഞ്ഞെടുപ്പാണെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. തുടര്‍ഭരണമുണ്ടാകണമെന്ന് നടന്‍ ആസിഫലി അഭിപ്രായപ്പെട്ടു. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ആസിഫലിയുടെ പ്രതികരണം.

Make it count! #VotingDay

Posted by Prithviraj Sukumaran on Monday, April 5, 2021

‘നമ്മൾ എല്ലാവരിലും ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശക്തിയുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ വോട്ട് ആണ് ഏറ്റവും അക്രമരഹിതമായ ആയുധം.നമ്മൾ അത് ഉപയോഗിക്കണം. നമ്മുടെ നാടിന് വേണ്ടി വോട്ട് ചെയ്യുക. ഭാവിയ്ക്ക് വേണ്ടി വോട്ട് ചെയ്യുക’, സംവിധായകൻ വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു

40 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടര്‍മാരാണ് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.

No stories found.
The Cue
www.thecue.in