ഇതാ എസ്.ഐ. അരവിന്ദ് കരുണാകരന്‍, സല്യൂട്ടിലെ മാസ് ലുക്കുമായി ദുല്‍ഖര്‍ സല്‍മാന്‍;ടീസർ

ഇതാ എസ്.ഐ. അരവിന്ദ് കരുണാകരന്‍, സല്യൂട്ടിലെ മാസ് ലുക്കുമായി ദുല്‍ഖര്‍ സല്‍മാന്‍;ടീസർ

എസ്.ഐ. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഓഫീസറായി ദുല്‍ഖല്‍ സല്‍മാന്‍ എത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്നാണ് അരവിന്ദിനെ ദുല്‍ഖര്‍ പരിചയപ്പെടുത്തുന്നത്. മുംബൈ പൊലീസിന് ശേഷം ബോബി-സഞജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലറാണ് സല്യൂട്ട്. കൊല്ലത്തും തിരുവനന്തപുരത്തുമാണ് ചിത്രീകരിച്ചത്. കേരള പോലീസ് മുര്‍ദാബാദ് എന്ന് ആളുകള്‍ ബഹളം കൂട്ടുമ്പോള്‍ പോലീസ് വണ്ടിയില്‍ പൊലീസ് യൂണിഫോമില്‍ ഇറങ്ങി വരുന്ന ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാണ് ടീസറില്‍ കാണുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ,മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.

No stories found.
The Cue
www.thecue.in