ക്യാമറ സ്റ്റാർട്ട് റോളിങ്ങ്..ആക്‌ഷൻ പറഞ്ഞ് മോഹൻലാൽ; ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ

ക്യാമറ സ്റ്റാർട്ട് റോളിങ്ങ്..ആക്‌ഷൻ പറഞ്ഞ്  മോഹൻലാൽ; ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ

ക്യാമറ സ്റ്റാർട്ട് റോളിങ്ങ്..ആക്‌ഷൻ! പറയുന്നത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്ന ബറോസ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫോർട്ട് കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം.

മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ബറോസിൽ പ്രിത്വിരാജും ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

ക്യാമറ സ്റ്റാർട്ട് റോളിങ്ങ്..ആക്‌ഷൻ പറഞ്ഞ്  മോഹൻലാൽ; ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ
സംവിധായകനായി മോഹൻലാൽ പ്രീ പ്രൊഡക്ഷനിൽ, ബറോസ് ടീമിനൊപ്പം പൃഥ്വിരാജ് നവോദയയിൽ

കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയില്‍ കഥ മെനയണം. പരമാവധി ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. കലാകാരന്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലുള്ള സാക്ഷാത്കാരത്തിന്റെ ലഹരിയിലാണെന്നാണ് ബറോസിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്.

No stories found.
The Cue
www.thecue.in