മലയാള സിനിമയിലെ ഏറ്റവും വലിയ തെമ്മാടിക്ക് ഇന്ന് 26 വയസ്സ്; സ്ഫടികം വാർഷികത്തിൽ ഭദ്രനെ സ്നേഹമറിയിച്ച് മോഹൻലാൽ

മലയാള സിനിമയിലെ ഏറ്റവും വലിയ തെമ്മാടിക്ക് ഇന്ന് 26 വയസ്സ്; സ്ഫടികം വാർഷികത്തിൽ ഭദ്രനെ സ്നേഹമറിയിച്ച് മോഹൻലാൽ

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമയും കർക്കശക്കാരനായ ചാക്കോ മാഷും തുളസിയും നിറഞ്ഞു നിന്ന സ്ഫടികം സിനിമയ്ക്ക് ഇന്ന് 26 വയസ്സ് . വാർഷിക ദിനത്തിൽ സംവിധായകൻ ഭദ്രനോടുള്ള സ്നേഹം അറിയിച്ചിരിക്കുകയാണ് ആട് തോമയെ അനശ്വരമാക്കിയ നടൻ മോഹൻലാൽ. ഏറ്റവും വലിയ തെമ്മാക്കിയ്ക്ക് ഇന്ന് 26 വയസ്സ് എന്ന മോഹൻലാലിൻറെ സന്ദേശം സംവിധായകൻ ഭദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഭദ്രന്റെ സോഷ്യൽ മീഡിയ കുറിപ്പ്

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ "മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് "എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി.

കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House.പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും. ഏറ്റവും വലിയ തെമ്മാക്കിയ്ക്ക് ഇന്ന് 26 വയസ്സ് എന്ന മോഹൻലാലിൻറെ സന്ദേശം പങ്കുവെച്ചുക്കൊണ്ടായിരുന്നു സംവിധായകൻ ഭദ്രന്റെ കുറിപ്പ്.

ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ "മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് "എന്ന് എന്നെ...

Posted by Bhadran Mattel on Tuesday, March 30, 2021

മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ‘സ്ഫടികം’ എന്ന ചിത്രം പുറത്തിറങ്ങിയത് 1995 മാർച്ച് 30നായിരുന്നു. തലമുറകളെ ആവേശം കൊള്ളിച്ച സ്ഫടികം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റീ റിലീസ് ചെയ്യാനിരിക്കുകയാണ് സംവിധായകൻ. ജൂതൻ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഭദ്രനിപ്പോൾ. കൂടാതെ മോഹൻലാലിനെ നായകനാക്കി ‘യന്ത്രം’ എന്ന ചിത്രം ഒരുക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

No stories found.
The Cue
www.thecue.in