ഭൂത പ്രേതങ്ങളുടെ കുറവും കൂടെ ഉണ്ടായിരുന്നുള്ളൂ; കുഞ്ചാക്കോ ബോബൻ നയൻ‌താര ചിത്രം 'നിഴൽ' ട്രെയ്‌ലർ

ഭൂത പ്രേതങ്ങളുടെ കുറവും കൂടെ ഉണ്ടായിരുന്നുള്ളൂ; കുഞ്ചാക്കോ ബോബൻ നയൻ‌താര ചിത്രം 'നിഴൽ' ട്രെയ്‌ലർ

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴൽ സിനിമയുടെ ട്രെയിലർ പുറത്ത് . ചിത്രം ഏപ്രില്‍ 4ന് ഈസ്റ്റർ റിലീസായി തിയേറ്ററുകളിലെത്തും. എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ക്ലാസ്റൂമിൽ ഒരു കഥ പറയുവാൻ പറയുമ്പോൾ മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്‍തമായി ഒരു കൊലപാതക കഥയാണ് ഒരു കുട്ടി പറയുന്നത്. ഇതിൽ നിന്നും ചില ദുരൂഹതകളിലേയ്ക്ക് അന്വേഷണങ്ങൾ നീങ്ങുന്നതായാണ് ട്രെയിലറിൽ കാണുന്നത്. സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും എത്തുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്.

ഭൂത പ്രേതങ്ങളുടെ കുറവും കൂടെ ഉണ്ടായിരുന്നുള്ളൂ; കുഞ്ചാക്കോ ബോബൻ നയൻ‌താര ചിത്രം 'നിഴൽ' ട്രെയ്‌ലർ
കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന ത്രില്ലർ, 'നിഴൽ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്.

No stories found.
The Cue
www.thecue.in