വിക്രം വേദ ഹിന്ദി റീമേക്ക്; നേർക്കുനേർ ഏറ്റുമുട്ടാൻ ഋത്വിക് റോഷനും സൈഫ് അലി ഖാനും

വിക്രം വേദ ഹിന്ദി റീമേക്ക്; നേർക്കുനേർ ഏറ്റുമുട്ടാൻ ഋത്വിക് റോഷനും സൈഫ് അലി ഖാനും

സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ ഋത്വിക് റോഷനും സൈഫ് അലി ഖാനും മുഖ്യ വേഷങ്ങളിൽ. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച ഗ്യാങ്സ്റ്ററുടെ കഥാപാത്രമാണ് ഹിന്ദിയിൽ ഋത്വിക് റോഷന്‍ അവതരിപ്പിക്കുന്നത്. മാധവൻ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ സെയ്ഫ് അലി ഖാനും എത്തുന്നു. സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഋത്വിക് റോഷൻ.

വിക്രം വേദ ഹിന്ദി റീമേക്ക്; നേർക്കുനേർ ഏറ്റുമുട്ടാൻ ഋത്വിക് റോഷനും സൈഫ് അലി ഖാനും
‘ഒരു കഥ സൊല്ലട്ടുമാ’ ഇനി ഹിന്ദിയില്‍; വിക്രമും വേദയുമാവാന്‍ ആമിറും സെയ്ഫും  

തമിഴ് ചിത്രത്തിന്റെ സംവിധായകരായ പുഷ്‌കര്‍, ഗായത്രി എന്നിവര്‍ തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണ്. എന്നാൽ സിനിമയുടെ പേര് എന്തായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

2017ലാണ് വിക്രം വേദ റിലീസ് ചെയ്തത്. മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ ഇരുവരുടെയും പ്രകടനത്തിന് പ്രേക്ഷക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് വിക്രം വേദ നിര്‍മ്മിച്ചത്.

No stories found.
The Cue
www.thecue.in