കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മുരളി ഗോപി, മാരമ്പള്ളി ജയാനന്ദന്‍

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മുരളി ഗോപി, 
മാരമ്പള്ളി ജയാനന്ദന്‍

മമ്മൂട്ടി മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനെന്ന നായകകഥാപാത്രമാകുന്ന ' വണ്‍' എന്ന സിനിമയില്‍ പ്രതിപക്ഷ നേതാവായി മുരളി ഗോപി. മാരമ്പള്ളി ജയാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവിനെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്. ദൃശ്യം സെക്കന്‍ഡില്‍ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിയന്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു.

കാര്‍ക്കശ്യക്കാരനും കൗശലക്കാരനുമായ പ്രതിപക്ഷ നേതാവിന്റെ റോളിലാണ് മുരളി ഗോപി. മുരളി ഗോപിയുടെ ജന്മദിനത്തില്‍ മമ്മൂട്ടിയാണ് വണ്‍ സിനിമയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ.

കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന്‍ സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

മമ്മൂട്ടിയുടെ സഹകരണം തനിക്ക് വളരെ പ്രചോദനം നല്‍കിയെന്നും, അദ്ദേഹത്തിന്റെ ഇന്‍വോള്‍വ്‌മെന്റ് തന്നെ ഞെട്ടിച്ചുവെന്നും സന്തോഷ് വിശ്വനാഥ് പറയുന്നു. കടക്കല്‍ ചന്ദ്രന്റെ രീതികളും സംസാര രീതിയുമെല്ലാം തയ്യാറാക്കിയത് മമ്മൂക്കയാണ്. കടക്കല്‍ ചന്ദ്രന്‍ എങ്ങനെയായിരിക്കണമെന്നതിന്റെ ഒരു സ്‌കെച്ച് മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ കാരക്ടര്‍ ഫോട്ടോഷൂട്ടിന്റെ ദിവസം അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. ഞങ്ങള്‍ ഉദ്ദേശിച്ചതിലും ഒരുപാട് മികച്ചതായിരുന്നു അദ്ദേഹത്തിന്റെ ലുക്ക്. സാധാരണ ചിത്രങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികളോട് സാമ്യമുള്ള പേരുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ തങ്ങള്‍ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു.

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മുരളി ഗോപി, 
മാരമ്പള്ളി ജയാനന്ദന്‍
തമിഴ്‌നാട്, ആന്ധ്ര, ഇനി കേരളത്തില്‍, മൂന്ന് ഭാഷകളിലായി മൂന്ന് മുഖ്യമന്ത്രിമാരെ അവതരിപ്പിച്ച് മമ്മൂട്ടി
കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മുരളി ഗോപി, 
മാരമ്പള്ളി ജയാനന്ദന്‍
‘എന്താണ് ഈ സേഫ് സോണ്‍ ആക്ടര്‍ എന്ന് മനസിലായിട്ടില്ല’, നിവിന്‍ പോളി അഭിമുഖം 

മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ ഒരു താര നിര തന്നെ ഈ സിനിമയിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജ് ആറുമാണ് സഹ നിര്‍മ്മാണം. എഡിറ്റര്‍ നിഷാദ് യൂസഫും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരും ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in