സെക്കൻഡ് ഷോ നായിക ഗൗതമി നായരുടെ രണ്ടാം വരവ്, ജയസൂര്യയ്ക്കും മഞ്ജുവിനൊപ്പം

സെക്കൻഡ് ഷോ നായിക ഗൗതമി നായരുടെ രണ്ടാം വരവ്, ജയസൂര്യയ്ക്കും മഞ്ജുവിനൊപ്പം

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുവ നടി ഗൗതമി നായർ സിനിമയിലേക്ക്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. മഞ്ജു വാരിയരും ജയസൂര്യയുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2012 യിൽ ദുൽഖർ സൽമാനോടൊപ്പം സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം സൈക്കോളജിയിൽ പിഎച്ഡി എടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സിനിമയിൽ നിന്നും ഗൗതമി മാറി നിന്നത്.

സെക്കൻഡ് ഷോ നായിക ഗൗതമി നായരുടെ രണ്ടാം വരവ്, ജയസൂര്യയ്ക്കും മഞ്ജുവിനൊപ്പം
റേഡിയോ ജോക്കിയുടെ കഥയുമായി 'മേരി ആവാസ് സുനോ', ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ചെത്തുന്ന പ്രജേഷ് സെന്‍ ചിത്രം

റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിംഗ്. നൗഷാദ് ഷരീഫ് ക്യാമറയും ബിജിത് ബാല എഡിറ്റിംഗും എം.ജയചന്ദ്രന്‍ സംഗീത സംവിധാനവും. ബി.കെ ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടേതാണ് ഗാനങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in