'കഴിവ് പാരമ്പര്യമാണ്';മോഹൻലാലിന്റെ മകൾ വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

'കഴിവ് പാരമ്പര്യമാണ്';മോഹൻലാലിന്റെ മകൾ വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

മോഹൻലാലിന്റെ മകൾ വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ. വിസ്മയയുടെ 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകത്തിന്റെ വായനയാണ് വിസ്മയക്ക് അമിതാഭ് ബച്ചന്റെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തത്. 'ഞാൻ ഏറെ ആരാധിക്കുന്ന മലയാളത്തിന്റെ സൂപ്പർ സ്റ്റാർ അദ്ദേഹത്തിന്റെ മകൾ എഴുതിയ ഒരു പുസ്തകം എനിക്ക് അയച്ചു തന്നു. കവിതകളുടെയും ചിത്രങ്ങളുടെയും സർഗാത്മകായമായ ഒരു യാത്രയായിരുന്നു ആ പുസ്തകം. കഴിവ് പാരമ്പര്യമാണ്..എന്റെ ആശംസകൾ' ബച്ചൻ ട്വീറ്റ് ചെയ്തു.

അമിതാഭ് ബച്ചന്റെ അഭിനന്ദനത്തിന് മോഹൻലാലും നന്ദി പറഞ്ഞു.

'ഒരു ലെജന്റിന്റെ അഭിനന്ദന വാക്കുകൾ മായയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം ഒരു പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണ്'.

FB 2853 -എന്റെ എല്ലാ വിധ ഭാവുകങ്ങളും enṟe ellā vidha bhāvukaṅṅaḷuṁ 🌹🙏 MohanLal , superstar pf Malayalam Cinema and one...

Posted by Amitabh Bachchan on Monday, February 22, 2021

അമിതാഭ് ബച്ചന്റെ അഭിനന്ദനത്തിന് മോഹൻലാലും നന്ദി പറഞ്ഞു.

No stories found.
The Cue
www.thecue.in