ആരാണ് ഈ സുരുളി ? ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിരം' നെറ്റ്ഫ്ലിക്സ് റിലീസ് ?

ആരാണ് ഈ സുരുളി ? ധനുഷ് -കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിരം' നെറ്റ്ഫ്ലിക്സ് റിലീസ് ?

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാംഗ്സ്റ്റര്‍ ചിത്രം ജഗമേ തന്തിരത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ധനുഷിനൊപ്പം ജോജു ജോര്‍ജ്ജും ഐശ്വര്യലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ധനുഷിന്റെ ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ്

സിനിമയില്‍ സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായ ഡബിള്‍ റോളില്‍ ധനുഷ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സഞ്ജനാ നടരാജന്‍, കലയരസന്‍, ദീപക് പ്രമേഷ്, ദേവന്‍ എന്നിവരും ചിത്രത്തിലുണ്ട്. രജനീകാന്ത് നായകായ പേട്ട എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഡി40.

ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം നേരത്തെ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റോ ജോസഫ് ഫിലിം കമ്പനി കേരളത്തില്‍ വിതരണത്തിനെടുത്തതായി അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഒടിടി റിലീസായിരിക്കും ചിത്രത്തിനെന്നാണ് സൂചന.

ബ്രേവ് ഹര്‍ട്ട്, ബന്‍ഹര്‍, ട്രോയ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജെയിംസ് കോസ്‌മോ കാര്‍ത്തിക് സുബ്ബരാജ് ധനുഷ് ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ട്. റോബര്‍ട്ട് ഡിനിറോ, മോര്‍ഗന്‍ ഫ്രീമാന്‍, അല്‍പാച്ചിനോ എന്നിവരെ ധനുഷിനൊപ്പം പ്രധാന റോളില്‍ കാര്‍ത്തിക് സുബ്ബരാജ് ആലോചിച്ചിരുന്ന ചിത്രവുമാണ് ഡി 40. അല്‍പാച്ചിനോയുമായി കരാര്‍ ചെയ്യുന്നതിനായി രണ്ട് മാസത്തോളം കാര്‍ത്തിക് സുബ്ബരാജ് ലണ്ടനില്‍ ചെലവഴിച്ചിരുന്നു.

Related Stories

No stories found.